Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:37 AM IST Updated On
date_range 22 Nov 2021 5:37 AM ISTലഹരിക്കെതിരെ ജനകീയ കൂട്ടായ്മ
text_fieldsbookmark_border
മൂവാറ്റുപുഴ: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവർജന മിഷൻെറ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിൽ ജനകീയ മുഖാമുഖം സംഘടിപ്പിച്ചു. മണിയന്തടം കോളനിയിൽ ലഹരി മാഫിയക്കെതിരെ നിരീക്ഷണം ശക്തമാക്കാനും ജനകീയ പരിേശാധന നടത്താനും തീരുമാനമായി. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചതോടെ ഇവിടേക്ക് അസമയങ്ങളിൽപോലും അപരിചിതർ എത്തുകയാണെന്ന് കോളനിക്കാർ പരാതിപ്പെട്ടു. കുടുംബശ്രീ-ജാഗ്രത സമിതി അംഗങ്ങൾ, അംഗൻവാടി-ആശ വർക്കർമാർ അടക്കം നിരവധിപേർ മുഖാമുഖത്തിൽ പങ്കെടുത്തു. ജില്ല പട്ടികജാതി വികസന വകുപ്പ് സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിർവഹിച്ചു. ലഹരി മാഫിയെക്കതിരെ ജില്ലയിലുടനീളം ജനകീയ കൂട്ടായ്മകൾ രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. മധ്യമേഖല എക്സൈസ് ജോ. കമീഷണർ പി.കെ. സനു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോളി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ രതീഷ് മോഹൻ, പഞ്ചായത്ത് അംഗം സെലിൻ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ കെ.എ. ഫൈസൽ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് സീനിയർ ക്ലർക്ക് ശ്രീനാഥ് ശ്രീധരൻ നന്ദിയും പറഞ്ഞു. -------------- ചിത്രം: ലഹരിവിരുദ്ധ പ്രചാരണാർഥം മണിയന്തടം കോളനിയിൽ നടന്ന ജനകീയ മുഖാമുഖം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു EM Mvpa 1 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
