Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബ്രദർ ഫോർത്തുനാത്തുസ്​...

ബ്രദർ ഫോർത്തുനാത്തുസ്​ ജീവിച്ചത്​ പാവങ്ങൾക്കുവേണ്ടി ^മാർ ജോർജ് മഠത്തികണ്ടത്തിൽ

text_fields
bookmark_border
ബ്രദർ ഫോർത്തുനാത്തുസ്​ ജീവിച്ചത്​ പാവങ്ങൾക്കുവേണ്ടി ^മാർ ജോർജ് മഠത്തികണ്ടത്തിൽ
cancel
ബ്രദർ ഫോർത്തുനാത്തുസ്​ ജീവിച്ചത്​ പാവങ്ങൾക്കുവേണ്ടി -മാർ ജോർജ് മഠത്തികണ്ടത്തിൽ കട്ടപ്പന: പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു​െവച്ച വ്യക്തിയായിരുന്നു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസ് എന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസി​ൻെറ 16ാം ശ്രാദ്ധാചരണ സമാപനത്തോടനുബന്ധിച്ച്​ കട്ടപ്പന സൻെറ്​ ജോർജ് ഫൊറാന പള്ളിയിൽ നടന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. ഫ്രാൻ‌സിസ് മണ്ണാപറമ്പിൽ, ഫാ. പീറ്റർ പാറയിൽ എന്നിവർ സഹകർമികരായിരുന്നു. ബ്രദറി​ൻെറ കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടന്നു. കട്ടപ്പന പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസി. വികാരി ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. സുനിൽ ചെറുശ്ശേരി, സിസ്​റ്റർ മേഴ്സി തോമസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫോട്ടോ: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസി​ൻെറ ശ്രാദ്ധാചരണത്തോടനുബന്ധിച്ച്​ കട്ടപ്പന സൻെറ്​ ജോർജ് ഫൊ​േറാന പള്ളിയിൽ കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ കുർബാന അർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story