Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതിയ കെട്ടിടം...

പുതിയ കെട്ടിടം പണിതിട്ടും വില്ലേജ് ഓഫിസ്​ വാടക കെട്ടിടത്തിൽ

text_fields
bookmark_border
പുതിയ കെട്ടിടം പണിതിട്ടും വില്ലേജ് ഓഫിസ്​ വാടക കെട്ടിടത്തിൽ
cancel
കട്ടപ്പന: ഉദ്ഘാടനം കഴിഞ്ഞിട്ടും ഇരട്ടയാർ വില്ലേജ് ഓഫിസ്​ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചില്ല. നിലവിൽ വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പൊതുമരാമത്ത് വിഭാഗം കെട്ടിടം റവന്യൂ വകുപ്പിന് കൈമാറുന്നതിലെ കാലതാമസമാണ് കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് ഇരട്ടയാറ്റിൽ പുതുതായി പണികഴിപ്പിച്ച സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടത്തി​ൻെറ ഉദ്ഘാടനം റവന്യൂ മന്ത്രി നിർവഹിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇരട്ടയാർ വില്ലേജ് ഓഫിസി​ൻെറ പ്രവർത്തനം പഴയ വാടക കെട്ടിടത്തിൽ തന്നെയാണ്. ഫർണിഷിങ്​ ജോലികളും ചുറ്റുമതിൽ നിർമാണമുൾപ്പെടെ പല പണികളും ഇനിയും പൂർത്തീകരിക്കാനുണ്ട്. 45 ലക്ഷത്തോളം രൂപ മുടക്കിയാണ് പുതിയ സ്മാർട്ട്​ വില്ലേജ് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. കെട്ടിടം ഉടൻ റവന്യൂ വകുപ്പിന് കൈമാറണമെന്ന് കലക്ടർ ഉത്തരവ്​ നൽകിയിട്ടുണ്ട്. എന്നാൽ, പൊതുമരാമത്ത് വകുപ്പി​ൻെറ വീഴ്ചയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിന് കാലതാമസം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫോട്ടോ. നിർമാണം പൂർത്തീകരിച്ച ഇരട്ടയാർ വില്ലേജ് ഓഫിസ് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story