Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:32 AM IST Updated On
date_range 22 Nov 2021 5:32 AM ISTമുല്ലപ്പെരിയാർ: ആർ.എസ്.പി ജനജാഗ്രത സദസ്സ് ഇന്ന്
text_fieldsbookmark_border
കട്ടപ്പന: ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11ന് ഉപ്പുതറയിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടിയെന്ന് ആർ.എസ്.പി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുംവിധം മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാർത്തസമ്മേളനത്തിൽ ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി, യു.ടി.യു.സി ജില്ല സെക്രട്ടറി സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ, ജില്ല കമ്മിറ്റി അംഗം പി.ജെ. ലൂക്കോസ്, ഇടുക്കി മണ്ഡലം സെക്രട്ടറി അജോ കുറ്റിക്കൻ, കട്ടപ്പന ലോക്കൽ സെക്രട്ടറി ജോർജ് കണ്ണൻ പേരൂർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story