Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസഞ്ചാരികൾക്കായി...

സഞ്ചാരികൾക്കായി എത്തിച്ച കുതിരകൾ നാട്ടുകാർക്ക്​ ഭീഷണിയാകുന്നു

text_fields
bookmark_border
മൂന്നാർ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മൂന്നാറിലെത്തിച്ച കുതിരകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഉടമസ്ഥർ ഉപേക്ഷിച്ചതോടെ അക്രമകാരികളായ കുതിരകൾ നാട്ടുകാരുടെ സമാധാനം കെടുത്തുകയാണ്​. മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാട് ഭാഗത്താണ് പത്തിലേറെ കുതിരകളെ കെട്ടിയും അഴിച്ചുവിട്ടും സൂക്ഷിച്ചിരിക്കുന്നത്. ലോക്​ഡൗണിനുമുമ്പ് മൂന്നാറിൽ എത്തിച്ച ഇരുപതോളം കുതിരകളാണ് ഇപ്പോൾ നാട്ടുകാർക്ക് ശല്യമായിരിക്കുന്നത്. വിനോദസഞ്ചാരികൾ ഇല്ലാതായതോടെ നഷ്​ടം നേരിട്ട ഉടമകൾ ഭക്ഷണം പോലും നൽകാതായതാണ്​ ഇവ അക്രമകാരികളാകാൻ കാരണം. റോഡരികിൽ വെയിലും മഴയുമേറ്റ് പട്ടിണി കിടക്കുന്നതുമൂലം കുതിരകൾ വഴിയാത്രക്കാരുടെ പിന്നാലെ ഓടിയെത്തുന്നതും പതിവാണ്. ഏതെങ്കിലും പൊതിയുമായി എത്തിയാൽ ഭക്ഷണമാണെന്ന് കരുതി ചിലപ്പോൾ ആക്രമിക്കും. വെള്ളിയാഴ്ച കൊരണ്ടിക്കാട് ഗ്രൗണ്ടിൽ കളിക്കാനെത്തിയ വിദ്യാർഥിയെ കുതിര ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. കുട്ടി ആക്രമിക്കപ്പെട്ടതോടെ കുതിരകളുടെ ഉടമകൾക്കെതിരെയും അധികൃതർക്കെതിരെയും ജനരോഷം ഉയർന്നിരുന്നു. പട്ടിണിയും രോഗവുംമൂലം ഉപദ്രവകാരികളായി മാറുന്ന കുതിരകളെക്കുറിച്ച് 'മാധ്യമം' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തിലേറെ കുതിരകൾ ചത്തതായും പറയുന്നു. ഇപ്പോഴുള്ളതിൽ ഏറെയും രോഗം ബാധിച്ചവയാണെന്നും ആരോപണമുണ്ട്. കുതിരകളെ ഭക്ഷണവും മരുന്നും നൽകി ശുശ്രൂഷിക്കാൻ സർക്കാർ മുൻകൈയെടുക്കുകയോ തിരികെ കൊണ്ടുപോകുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ്​ നാട്ടുകാരുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story