Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെളിച്ചത്തി​െൻറ...

വെളിച്ചത്തി​െൻറ നാട്ടിൽ വെളിച്ചമില്ലാതെ ഇവർ

text_fields
bookmark_border
വെളിച്ചത്തി​ൻെറ നാട്ടിൽ വെളിച്ചമില്ലാതെ ഇവർ തൊടുപുഴ: കേരളമാകെ വൈദ്യുതി എത്തിക്കുന്ന നാടാണ്​ ഇടുക്കി. ജലവൈദ്യുതി പദ്ധതികൾക്ക്​ പേരുകേട്ട ഇടുക്കി ജില്ലയിൽ 750ഒാളം ആദിവാസി കുടുംബങ്ങൾക്ക്​ വൈദ്യുതി ഇപ്പോഴും സ്വപ്​നമാണ്​. മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിലെ ആദിവാസിക്കുടികൾ വെളിച്ചത്തിനായി കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ വർഷങ്ങളായി. മാറിവരുന്ന സർക്കാറുകൾ​ നൽകുന്ന വാഗ്​ദാനങ്ങളും പ്രഖ്യാപിക്കുന്ന പദ്ധതികളും മാത്രമാണ്​ മിച്ചം. മറയൂർ, ഇടമലക്കുടി, മാങ്കുളം എന്നിവിടങ്ങളിൽ ആദിവാസിക്കുടികൾ വനങ്ങൾക്കുള്ളിലാണ്​. പല കുടുംബങ്ങളും സ്ഥിരമായി ഒരു സ്ഥലത്തു​തന്നെ താമസിക്കുന്നവരുമല്ല. വനത്തിനുള്ളിലൂടെ പോസ്​റ്റിട്ട്​ ലൈൻ വലിച്ച്​ വൈദ്യുതി എത്തിക്കുന്നത്​ പ്രായോഗികമല്ലെന്നാണ്​​ കെ.എസ്​.ഇ.ബി അധികൃതർ പറയുന്നത്​. വനം വകുപ്പി​േൻറതടക്കം അനുമതി ഇതിന്​​ ആവശ്യമാണ്​. പരിസ്ഥിതിക്ക്​ കോട്ടം തട്ടിക്കുമെന്നതിനാൽ അനുമതി കിട്ടുക എളുപ്പമല്ലെന്നാണ്​ വാദം. എന്നാൽ, ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ വിചാരിച്ചാല്‍ വനാവകാശ നിയമപ്രകാരം വൈദ്യുതി ലഭ്യമാക്കാവുന്നതാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. 10 കോടിയുടെ പദ്ധതിയുണ്ട്​; ഫണ്ടില്ല വനത്തിനുള്ളിലൂടെ ലൈൻ വലിച്ച്​ വൈദ്യുതി എത്തിക്കുന്നത്​ പ്ര​ായോഗികമല്ലാത്തതിനാൽ ​​ൈവദ്യുതി വകുപ്പ്​ സോളാർ പദ്ധതിക്ക്​ രൂപം നൽകിയിരുന്നു. അഞ്ചോ പത്തോ വീടുകൾ ഉൾപ്പെടുന്ന ആദിവാസിക്കുടികളിൽ സോളാർ യൂനിറ്റ്​ സ്ഥാപിച്ച്​ അവിടെയുള്ള വീടുകളിൽ വൈദ്യുതി വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക്​ 10​ കോടിയുടെ എസ്​റ്റിമേറ്റാണ്​ തയാറാക്കിയത്​. എന്നാൽ, പട്ടികവർഗ വകുപ്പോ എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്നോ പഞ്ചാ​യത്തോ തുക അനുവദിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ എന്നാണ്​ കെ.എസ്​.ഇ.ബി അധികൃതർ പറയുന്നത്​. ആദിവാസി മേഖലകളിൽതന്നെ ലൈൻ വലിച്ച്​ വൈദ്യുതി എത്തിക്കാവുന്ന കുറച്ചു വീടുകളുണ്ട്​. ഇതിന്​ 85 ലക്ഷത്തി​ൻെറ പദ്ധതി പ്രത്യേകം തയാറാക്കി. എന്നാൽ, ഫണ്ടി​ൻെറ അപര്യാപ്​തതയാണ്​ ഇവിടെയും തടസ്സം. ചില വീടുകൾ സുരക്ഷിതമായി വൈദ്യുതി കണക്​ഷൻ നൽകാവുന്ന നിലവാരത്തിലുള്ളവയല്ലെന്നും താൽക്കാലിക സംവിധാനങ്ങളാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മറ്റ്​ പ്രദേശങ്ങളിൽ പുതുതായി നിർമിച്ച നൂറിൽ താഴെ വീടുകളിലും വൈദ്യുതി എത്താനുണ്ട്​. പോസ്​റ്റ്​ ഇല്ലാത്തതാണ്​ ഇവിടങ്ങളിൽ വൈദ്യുതി നൽകാൻ തടസ്സം. പോസ്​റ്റ്​ ലഭ്യമാക്കേണ്ടത്​ ബോർഡാണ്​. നിലവിൽ പോസ്​റ്റിന്​ ക്ഷാമമുള്ളതായി ബോർഡ്​ അധികൃതർ പറയുന്നു. പുതിയ കണക്​ഷൻ നൽകാൻ കരുതിവെച്ചിരുന്ന പോസ്​റ്റുകൾ മഴക്കെടുതിയിൽ തകർന്നവ മാറ്റിയിടാൻ ഉ​പയോഗിക്കേണ്ടിവന്നു. വൈദ്യുതി കണക്​ഷന്​ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക്​ പോസ്​റ്റുകൾ എത്തുന്ന മുറക്ക്​ നൽകാനാണ്​ തീരുമാനമെന്ന്​ കെ.എസ്​.ഇ.ബി ഡെപ്യൂട്ടി ചീഫ്​ എൻജിനീയർ മനോജ്​ അറിയിച്ചു. പഠനവും ദുരിതം ​സ്​കൂളുകൾ തുറന്നെങ്കിലും ഒാൺലൈൻ പഠനം തുടരുന്നതിനാൽ വീടുകളിൽ ​ൈവദ്യുതി ഇല്ലാത്തത്​ ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നു. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളക്കല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി തുടങ്ങിയ ആദിവാസിക്കുടികളിൽ വൈദ്യുതി ഇല്ല. മറയൂരിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സബ്‌സ്​റ്റേഷന്‍ പ്രവർത്തനം ആരംഭിച്ചെങ്കിലും ഒട്ടേറെ ആദിവാസിക്കുടികൾക്ക്​ വൈദ്യുതി ഇപ്പോഴും അന്യമാണ്​. കുട്ടികളുടെ പഠനത്തെയും മുതിർന്നവരുടെ തൊഴിലിനെയും മറ്റ്​ ദൈനംദിന കാര്യങ്ങളെയുമെല്ലാം ​ൈവദ്യുതി ഇല്ലാത്തത്​ ഏറെ പ്രതികൂലമായി ബാധിക്കുന്നു. ഇടുക്കിയിലെ വിദൂര പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദ്രുതഗതിയിലാക്കുമെന്ന്​ വകുപ്പ്​ മന്ത്രി കെ. കൃഷ്​ണൻകുട്ടി നേര​േത്ത പ്രഖ്യാപിച്ചിരുന്നു. ചിത്രം. TDL105 marayoor വൈദ്യുതി എത്താത്ത മറയൂരിലെ ചമ്പക്കാട് ആദിവാസിക്കുടി P/2 lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story