Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:31 AM IST Updated On
date_range 16 Nov 2021 5:31 AM ISTനീണ്ട ഇടവേളക്കുശേഷം ഗ്രാമസഭ
text_fieldsbookmark_border
മൂലമറ്റം: കോവിഡും പ്രളയവും മൂലം മുടങ്ങിയ ഗ്രാമസഭകൾ മാസങ്ങൾക്കുശേഷം അറക്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തി. തൊഴിലുറപ്പ് ഗ്രാമസഭകളാണ് നടക്കുന്നത്. വരും വർഷങ്ങളിൽ തൊഴിലുറപ്പിൽ എന്തൊക്കെ പദ്ധതികൾ വേണം എന്ന് നിശ്ചയിക്കുന്ന ലേബർ ബജറ്റ് തയാറാക്കലാണ് ഗ്രാമസഭകളുടെ ലക്ഷ്യം. അറക്കുളം പഞ്ചായത്തിൽ ഏറ്റവും അധികം തൊഴിലുറപ്പ് പ്രവർത്തകരുള്ള ഏഴാം വാർഡ് പതിപ്പള്ളിയിലെ ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുളിക്കകല ഊരുമൂപ്പൻ എം.ആർ. അശോകൻ അധ്യക്ഷത വഹിച്ച യോഗം വാർഡ് അംഗം പി.എ. വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ---------- tdl mltm 3 പതിപ്പള്ളി വാർഡിൽ നടന്ന ഗ്രാമസഭ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
