Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിനെതിരെ പോക്​സോ...

യുവാവിനെതിരെ പോക്​സോ കേസ്​

text_fields
bookmark_border
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പംതാമസിപ്പിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ്​ കേസെടുത്തു. ഹൈറേഞ്ചിലെ അതിർത്തി പൊലീസ് സ്​റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ അറിയിച്ചശേഷം യുവാവ്​ പെൺകുട്ടിയെ ഒരാഴ്​ചമുമ്പാണ്​ വീട്ടിലെത്തിച്ചത്. മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെൺകുട്ടിയുടെ കഴുത്തിൽ താലി ഉണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ വിവാഹം കഴിച്ചിട്ടില്ലെന്ന്​ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇവരുടെ ബന്ധുക്കൾക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായതായും ജില്ല ശിശുസംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കുമുമ്പാകെ ഹാജരാക്കി. യുവാവിനായി പൊലീസ്​ അന്വേഷണം ഊർജിതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story