Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:30 AM IST Updated On
date_range 16 Nov 2021 5:30 AM ISTസുരക്ഷയില്ലാതെ ഇരട്ടയാർ ഡാം തുരങ്കമുഖം
text_fieldsbookmark_border
കട്ടപ്പന: ഇരട്ടയാർ ഡാമിൽനിന്ന് അഞ്ചുരുളി ജലാശയത്തിലേക്ക് തുരങ്കത്തിലൂടെ വെള്ളം എത്തിക്കുന്ന ഭാഗത്ത് സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. മൂന്നുമാസത്തിനിടെ രണ്ടുപേരാണ് തുരങ്കത്തിൽചാടി ആത്മഹത്യചെയ്തത്. തുരങ്കം ഭാഗത്ത് നിരീക്ഷണ കാമറകളും സുരക്ഷ വേലികളും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രിയിലും പകലും ഈ മേഖലയിൽ നിരവധിപേർ എത്തുന്നുണ്ട്. മദ്യപാനവും മറ്റു ലഹരികളും ഉപയോഗിക്കുന്നവർ കറങ്ങി നടക്കുന്നതും പതിവാണ്. നിലവിൽ തുരങ്കമുഖത്തിന് ചുറ്റും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടുണ്ട്. ടണലിൻെറ മുഖഭാഗത്ത് കെ.എസ്.ഇ.ബി ഡാം സേഫ്ടി വിഭാഗം സുരക്ഷ വേലിയും നിർമിച്ചിട്ടുണ്ട്. തുരങ്കത്തിലേക്ക് ചാടിയാൽ ആറു കിലോമീറ്റർ അകലെ ഇടുക്കി ജലാശയത്തിലെ അഞ്ചുരുളിയിലാണ് പൊങ്ങുന്നത്. --------------- ഫോട്ടോ. ഇരട്ടയാർ ഡാമിൻെറ തുരങ്കമുഖം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
