Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗാന്ധിജയന്തി: മത്സരഫലം...

ഗാന്ധിജയന്തി: മത്സരഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തി​ൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്​ 18 വയസ്സില്‍ താഴെയുള്ളവർക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ദേശഭക്തിഗാനം-എൽ.പി വിഭാഗം: സേതുരാമന്‍ എം.എസ്, അള്‍ഷിത അഷ്റഫ്, അഭിജിത് സി.എസ് യു.പി വിഭാഗം-കീര്‍ത്തന ബിജു, സ്​റ്റിയോണ്‍ ബിജു, ഐറിന്‍ അന്ന ജോഷി, എച്ച്.എസ് വിഭാഗം-അമൃത രഞ്ജിത്, വാഴത്തോപ്പ് സൻെറ്​ ജോർജ്​ ഹൈസ്‌കൂള്‍, ഉപന്യാസം-മെര്‍ളിന്‍ സിജു, ആര്‍ച്ച ജോതിഷ്, സിയോണ ആന്‍ ടോം. കാര്‍ട്ടൂണ്‍- നന്ദന സജി, അലന്‍ മാര്‍ട്ടിന്‍, അഭിജിത് സി.എസ്. ഫോൺ: 04862233036. --------- അധ്യാപക അഭിമുഖം ഇന്ന് ഇടുക്കി: കരുണാപുരം ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആൻഡ്​​ പ്രോഗ്രാമിങ്​ അസി.​ (ഒഴിവ്​-1), എംപ്ലോയബിലിറ്റി സ്‌കില്‍സ് (ഒഴിവ്​-1​) ട്രേഡുകളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.ടി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവർ ചൊവ്വാഴ്​ച രാവിലെ 11ന് അഭിമുഖത്തിന്​ കരുണാപുരം ഗവ. ഐ.ടി.ഐയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 9446119713. ---------- പി.എം.ഇ.ജി.പി പദ്ധതി: അപേക്ഷ ക്ഷണിച്ചു ഇടുക്കി: ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയില്‍ പട്ടികജാതി, വർഗ വിഭാഗ സംരംഭകര്‍ക്ക് 35 ശതമാനം സബ്‌സിഡിയോടെ ബാങ്ക് വായ്പ നല്‍കുന്നു. താൽപര്യമുള്ളവര്‍ pmegp-e-portal എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. www.kkvib.org, 04862 222344. --------- മഴക്കെടുതി: അടിയന്തര പുനർനിർമാണം വേണം-ജില്ല പഞ്ചായത്ത് ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ ദുരന്തം നേരിട്ട കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ പുനര്‍നിര്‍മാണത്തിന്​ അടിയന്തര നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊക്കയാര്‍ പഞ്ചായത്തില്‍ 500ലധികവും പെരുവന്താനത്ത്​ 100ലധികവും വീടുകൾ ഉപയോഗശൂന്യമായി. ഏക്കര്‍ കണക്കിന് കൃഷിസ്ഥലങ്ങളും വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ ജിവനോപാധികളും നഷ്​ടമായി. ധാരാളം റോഡുകളും പാലങ്ങളും തകര്‍ന്നു. നിരവധിപേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്​. പ്രളയത്തില്‍ തകർന്ന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിശദ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സർക്കാറിന്​ നിവേദനം സമര്‍പ്പിച്ചതായും പ്രസിഡൻറ്​ ജിജി കെ.ഫിലിപ് അറിയിച്ചു. ---------- 'മാതൃവന്ദനം' പദ്ധതിക്ക്​ തുടക്കം ഇടുക്കി: ജില്ല പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിൽ ഭാരതീയ ചികിത്സ വകുപ്പ് മുഖേന നടപ്പാക്കുന്ന മാതൃവന്ദനം പദ്ധതി ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് നിര്‍വഹിച്ചു. ഗര്‍ഭിണികളു​ടെയും പ്രസവാനന്തരം അമ്മമാരുടെയും മൂന്നുമാസംവരെ പ്രായമുള്ള ശിശുക്കളുടെയും ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പാക്കാൻ ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കം. ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. സത്യന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ ഉഷാകുമാരി മോഹന്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.എന്‍. മോഹനന്‍, ജോസഫ് കുരുവിള, ആശ ആൻറണി, അഡ്വ എം. ഭവ്യ, ഡി.എം.ഒ ഡോ. കെ.പി. ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story