Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേന്ദ്രങ്ങൾ കുറവ്​;...

കേന്ദ്രങ്ങൾ കുറവ്​; വാക്​സിനെടുക്കാൻ നെ​ട്ടോട്ടം

text_fields
bookmark_border
p2 lead * ജീവനക്കാരുടെ കുറവും വെല്ലുവിളി തൊടുപുഴ: ജില്ലയിൽ കോവിഡ്​ വാക്​സിനേഷൻ കേന്ദ്രങ്ങൾ പലതും നിർത്തലാക്കിയതിനെത്തുടർന്ന് സെക്കൻഡ്​ ഡോസ്​​ വാക്​സിനെടുക്കാൻ ആളുകളുടെ നെ​ട്ടോട്ടം. നഗരസഭകളിൽനിന്ന്​ പഞ്ചായത്തിലേക്കടക്കം പലരും വാക്​സിനെടുക്കാൻ പോകുന്നതുമൂലം അവിടങ്ങളിലെ തിരക്കും കൂടുകയാണ്​. ഇത്​ പലപ്പോഴും ആരോഗ്യ വകുപ്പും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കുന്നുണ്ട്​. തൊടുപുഴ നഗരസഭയിൽ സൻെറ്​​ സെബാസ്​റ്റിൻ സ്കൂൾ, മർച്ചൻറ്​ ട്രസ്​റ്റ്​ ഹാൾ, കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയം, പാറക്കടവ്​ അർബൻ പി.എച്ച്​.സി എന്നിവിടങ്ങളിലായിരുന്നു നേരത്തേ വാക്​സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്​. എന്നാൽ, ഇവയെല്ലാം ഘട്ടം ഘട്ടമായി നിർത്തി. പലരും നൽകിയിരിക്കുന്ന ദിവസം കഴിയുന്ന സാഹചര്യത്തിൽ വാക്സിനെടുക്കുന്നതിന് ആലക്കോട്​, ഇടവെട്ടി, മുട്ടം തുടങ്ങിയ പഞ്ചായത്തിലേക്ക്​ പോകുന്ന സാഹചര്യമാണ്​. അവിടങ്ങളിലാക​ട്ടെ ആളുകളെപ്പോലും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സ്ഥലത്തെത്തു​േമ്പാൾ പ്രദേശവാസികളുടെ നീണ്ട നിര ഉണ്ടാകും. ക്യൂവിൽനിന്ന്​ കുറച്ചുകഴിയു​േമ്പാഴേക്കും വാക്​സിൻ തീർന്നെന്ന മറുപടിയാണ്​ ലഭിക്കുക. ഇതുമൂലം പലതവണ വാക്​സിനെടുക്കാൻ വന്ന്​ ആളുകൾ മടങ്ങുന്നത്​ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്​. പ്രതിഷേധത്തെതുടർന്ന്​ പാറക്കടവിലും കാരിക്കോട്​ ജില്ല ആശുപത്രിയിലും വാക്​സിനേഷൻ കേന്ദ്രം തുടങ്ങിയെങ്കിലും വളരെക്കുറച്ചുപേർക്ക്​ മാത്രമാണ്​ ഇവിടങ്ങളിൽ സൗകര്യമുള്ളൂ. വാർഡ്​ അടിസ്ഥാനത്തിൽ തിരിച്ച്​ വളരെക്കുറച്ച്​ പേരെയാണ്​ എത്തിക്കുന്നത്​. വാക്സിനേഷൻ കേന്ദ്രം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസിനുമുന്നിൽ അടുത്തിടെ ധർണ നടത്തിയിരുന്നു. നഗരത്തിൽ സൗകര്യപ്രദമായ ഒരിടത്ത്​ സ്ഥിരമായ ഒരു വാക്​സിനേഷൻ സൻെറർ വേണമെന്നാണ്​ നഗരവാസികളുടെ ആവശ്യം. ------ കോവിഡ്​ ബ്രിഗേഡുക​ളില്ല; പിരിച്ചുവിട്ടത്​ 200ലധികംപേരെ ജീവനക്കാരുടെ അഭാവവും സ്ഥലപരിമിതിയുമാണ്​ ഇപ്പോൾ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ തടസ്സമാകുന്നത്​​. ജില്ലയിൽ നാഷനൽ ഹെൽത്ത്​ മിഷനിൽനിന്ന്​ ​കോവിഡ്​ ബ്രിഗേഡുകളായി 200ലധികം ​പേരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ്​ വാക്​സിനേഷൻ പ്രവർത്തനങ്ങളടക്കം സുഗമമായി നടന്നത്​. ഇവരെ പിരിച്ചുവിട്ടതോടെ​ പത്തോളം കേന്ദ്രങ്ങളുടെ പ്രവർത്തനംതന്നെ നിർത്തേണ്ടിവന്നു​. ഒരു വാക്​സിനേഷൻ കേന്ദ്രത്തിൽ രണ്ട്​ ഡേറ്റ എൻട്രി ഓപറേറ്റർമാർ, രണ്ട്​ നഴ്​സുമാർ, ഒരു ഡോക്​ടർ തുടങ്ങിയവരുൾപ്പെടുന്ന ജീവനക്കാരാണ്​ വേണ്ടത്​. ജീവനക്കാരുടെ കുറവാണ്​ ഇപ്പോൾ വെല്ലുവിളി സൃഷ്​ടിക്കുന്നതെന്ന്​​ ആരോഗ്യവകുപ്പ്​ തന്നെ ചൂണ്ടിക്കാട്ടുന്നത്​. ജീവനക്കാരില്ലാതെ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കഴിയില്ലെന്നാണ്​ ഇവർ പറയുന്നത്​​. കേന്ദ്രങ്ങൾ അഭാവത്തിൽ തിരക്ക്​ വർധിക്കുന്നതോടെ സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ എത്തുന്നവർ വലിയ ബുദ്ധിമുട്ടാണ്​ അനുഭവിക്കുന്നത്​. --------- TDL vaccine ​െതാടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തിലുമുള്ളവർ ആലക്കോട്​ വാക്​സിനേഷൻ കേന്ദ്രത്തിൽ തിങ്കളാഴ്​ച എത്തിയപ്പോഴുണ്ടായ തിരക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story