Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:35 AM IST Updated On
date_range 14 Nov 2021 5:35 AM ISTമഴയ്ക്ക് ശമനം: മറയൂരിൽ ശർക്കര ഉൽപാദനം വീണ്ടും സജീവം
text_fieldsbookmark_border
മറയൂർ: മറയൂരിൽ 15 ദിവസമായി പെയ്ത കനത്ത മഴയും മൂടൽ മഞ്ഞും ശമിച്ചതോടെ നിന്നുേപായ ശർക്കര നിർമാണം വീണ്ടും സജീവമായി. തുടർച്ചയായി പെയ്ത മഴയിലും മഞ്ഞിലും ശർക്കര നിർമാണത്തിനാവശ്യമായ കരിമ്പിൻതൊണ്ടുകൾ ഉണക്കാനാവാതെ വന്നതോടെയാണ് ശർക്കര നിർമാണ ശാലകളും കർഷകരും പ്രതിസന്ധിയിലായത്. ശർക്കര നിർമാണശാലകൾ പൂട്ടിയതോടെ കർഷകർ പ്രതിസന്ധിയിലാവുകയും നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. രണ്ട് ദിവസങ്ങളായി മേഖലയിൽ മഴ മാറിയത് കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസമായി. എന്നാൽ, ശർക്കരക്ക് മതിയായ വില ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. തമിഴ്നാട്ടിൽനിന്ന് മായംചേർത്ത ശർക്കര മറയൂർ ശർക്കരയെന്ന വ്യാജേന വിപണിയിൽ എത്തുന്നുണ്ട്. ഒരു കിലോ മറയൂർ ശർക്കരക്ക് 60 മുതൽ 70 രൂപവരെയാണ് വില. കിലോക്ക് 80 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഉൽപാദനച്ചെലവെങ്കിലും ലഭിക്കൂ. ---------- ചിത്രം: മറയൂരിലെ ശർക്കര നിർമാണശാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
