Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഷൂട്ടിങ്ങിന്​ എത്തിച്ച...

ഷൂട്ടിങ്ങിന്​ എത്തിച്ച കാരവനുകൾ പിടിച്ചെടുത്തു

text_fields
bookmark_border
തൊടുപുഴ: മൂന്നാറിൽ ഹിന്ദി വെബ് സീരീസ് ഷൂട്ടിങ്ങിന് എത്തിച്ച രണ്ട്​ അനധികൃത കാരവനുകൾ മോ​ട്ടോർ വാഹന വകുപ്പ്​ പിടിച്ചെടുത്ത്​​ പൊലീസിന്​ കൈമാറി. മതിയായ രേഖകളില്ലാത്ത തമിഴ്നാട് രജിസ്​ട്രേഷൻ വാഹനവും മറ്റൊന്ന് തൃശൂർ സ്വദേശിയുടെ രൂപ മാറ്റം വരുത്തിയ 18 സീറ്റ്‌ ട്രാവലറുമാണ്. അന്തർസംസ്ഥാനങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾക്കായി രജിസ്​റ്റർ ചെയ്ത നിരവധി വാഹനങ്ങൾ കാരവനുകളാക്കി അനധികൃത സർവിസ് നടത്തുന്നതായി വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു. മൂന്നാർ എൻഫോഴ്​സ്​​മൻെറ്​ എം.വി.ഐ അനിൽ കുമാർ, എ.എം.വി.ഐ മാരായ ജിനു ജേക്കബ്, ദീപു ആർ. നായർ എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story