Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:32 AM IST Updated On
date_range 14 Nov 2021 5:32 AM ISTനഴ്‌സുമാരില്ല; അടിമാലി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു
text_fieldsbookmark_border
അടിമാലി: സൗകര്യം ഏറെയുണ്ടായിട്ടും ജീവനക്കാരുടെ കുറവ് മൂലം കഷ്ടപ്പെടുന്ന അടിമാലി താലൂക്ക്് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോവിഡ് ബ്രിഗേഡിയര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം), ആശുപത്രി വികസന സമിതി എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച നഴ്‌സുമാര്‍ അടക്കം ജീവനക്കാരില്‍ ഏറിയ പങ്കും പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നുപേരുടെ അധിക തസ്തിക നല്‍കിയിരുന്നു. എന്നാൽ, ഇത് ഒട്ടും പര്യാപ്തമല്ല. 27 ഡോക്ടർമാര്‍ ഉള്ള ഇവിടെ മൂന്ന് ഹെഡ് നഴ്സും 14 സ്റ്റാഫ് നഴ്സുമാണ് ഉള്ളത്. ഇതില്‍ രണ്ടുപേര്‍ കോവിഡ് ബ്രിഗേഡിയര്‍ ഡ്യൂട്ടിയിലേക്ക് മാറുകയും നഴ്സിങ് സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയും ആശുപത്രി സൂപ്രണ്ട് നീണ്ട അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ കോവിഡ് ട്രീറ്റ്മൻെറ് സൻെറര്‍ കൂടിയായ ഇവിടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ആശുപത്രി വികസനം വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുേമ്പാഴും രണ്ട് താലൂക്കുകളുടെ പ്രധാന ആശ്രയമായ അടിമാലി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ജീവനക്കാരെ നല്‍കാത്തത് ഇവിടെ എത്തുന്ന രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. തോട്ടം, കാര്‍ഷിക മേഖലകളിലെ തൊഴിലാളികളും ആദിവാസികളും ഇതുമൂലം പ്രതിസന്ധിയിലാണ്. 66 ബെഡുകളോടെ 1961 ലാണ് സാമൂഹിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയത്. 2011ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ 1961ലെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരുള്ളത്. വിശാലമായ കെട്ടിടങ്ങളും 130 ബെഡുകളുമായി ആശുപത്രി വളര്‍ന്നെങ്കിലും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചില്ല. കോവിഡ് ഡ്യൂട്ടിയിലടക്കം 40 സ്റ്റാഫ് നഴ്സ്മാരെ കൂടി നിയമിച്ചാലെ ആശുപത്രിയുടെ പ്രവര്‍ത്തനം സുമഗമാകൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 17 നഴ്സിങ് അസിറ്റൻറ് വേണ്ടിടത്ത് ആറുപേര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ ഒരാളുടെ ഒഴിവ് നികത്തിയിട്ടില്ല. 20 ക്ലീനിങ് സ്റ്റാഫ് വേണ്ടിടത്ത് ആറുപേര്‍ മാത്രമാണുള്ളത്. ലാബ്, ഫാര്‍മസി എന്നിവിടങ്ങളിൽ പൂർണമായും താൽക്കാലിക ജീവനക്കാരാണ്. ഒ.പിയില്‍ 1300ന് മുകളില്‍ രോഗികളെത്തുബോള്‍ 130 ബെഡുകളിലായി 150 ലേറെ പേര്‍ ചികിത്സയിലുമുണ്ട്. പ്രതിദിനം രോഗികളുടെ എണ്ണം പെരുകിയിട്ടും ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന തുടരുകയാണ്. idl adi 1 hospital ചിത്രം - അടിമാലി താലൂക്ക് ആശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
