Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.വൈ.എസ്...

എസ്.വൈ.എസ് പ്രതിഷേധിച്ചു

text_fields
bookmark_border
തൊടുപുഴ: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ട സംസ്ഥാന സർക്കാർ നടപടിയിൽ എസ്.വൈ.എസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംവരണം, സ്കോളർഷിപ് എന്നിവ അട്ടിമറിച്ച് അനീതി കാട്ടിയ സർക്കാർ വീണ്ടും അവകാശങ്ങൾ തടയുന്നതും കവർന്നെടുക്കുന്നതും ഗൗരവതരമാണ്. വഞ്ചിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല ഉപാധ്യക്ഷൻ മുഹമ്മദ് ഹനീഫ് കാഷിഫി ഉദ്​ഘാടനം ചെയ്തു. ജില്ല വർക്കിങ്​ പ്രസിഡൻറ് എ.എച്ച് ഷാജഹാൻ മൗലവി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ല സെക്രട്ടറി അബ്​ദുൽ ജലീൽ ഫൈസി, അബ്​ദുറഹ്​മാൻ സഅദി, അബ്​ദുൽ കബീർ മൗലവി, അഡ്വ സി.കെ. ജാഫർ, പി.എസ്. അബ്​ദുൽ ജബ്ബാർ, ഹൈദ്രു മലങ്കര, ടി.എം. നൈന, പി.എം സുലൈമാൻ, ടി.എം മൈതീൻ. കെ.എം കാസിം, സി.ഇ. മൈതിൻ ഹാജി, പി.എസ്. പരീത്, റഹീം ഏഴല്ലൂർ, എ.എച്ച്​ അൻസാർ, പി.എസ്​. സുബൈർ, പി.ഇ. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ----------- പുതിയ കേരളത്തിനായി യുവാക്കൾ ഉണരണം -ജോസ് കെ.മാണി തൊടുപുഴ: പുതിയ കേരള സൃഷ്​ടിക്കായി യുവജനത ഉണർന്ന്​ പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കേരള യൂത്ത്ഫ്രണ്ട് എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ 50 പ്രവർത്തകരെ പങ്കെടുപ്പിച്ച്​ നടത്തുന്ന 'ലീഡ് 2030' നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡൻറ്​ ഷിജോ തടത്തിൽ അധ്യക്ഷതവഹിച്ചു. പാർട്ടി സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ജോർജ് കുട്ടി ആഗസ്​തി, ബെന്നി കുര്യൻ, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ ക്ലാസ്​ നയിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ്​ അഡ്വ. റോണി മാത്യു, കർഷക യൂനിയൻ എം സംസ്ഥാന പ്രസിഡൻറ്​ റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ടോം ഇമ്മട്ടി, ജോസി വേളാഞ്ചേരി, അപ്പച്ചൻ ഓലിക്കരോട്ട് തുടങ്ങിയവർ സംസാരിച്ചു. ------------ ചിത്രം TDL102 kerala congress യൂത്ത് ഫ്രണ്ട് എം ജില്ല നേതൃത്വ പരിശീലന ക്യാമ്പ് തൊടുപുഴയിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുന്നു --------- അർബുദ ബോധവത്കരണ പരമ്പര കരിമണ്ണൂർ: സൻെറ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അർബുദ ബോധവത്കരണ പരമ്പരക്ക്​ തുടക്കം. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കുമായി നടത്തുന്ന ബോധവത്​കരണ പരമ്പരയുടെ ആദ്യഘട്ടം സ്​റ്റാഫ്‌ അംഗങ്ങൾക്കായി നടന്നു. ഹെഡ്മാസ്​റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ആഗ്​നസ് മാത്യു വെബിനാർ നയിച്ചു. സീനിയർ അധ്യാപിക ഷേർലി ജോൺ, സ്​റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സയൻസ് ക്ലബ് കൺവീനർ സിസ്​റ്റർ ആൻസി ജോൺ, അധ്യാപിക ഇന്ദു കെ.പോൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story