Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:28 AM IST Updated On
date_range 14 Nov 2021 5:28 AM ISTഇടുക്കിയില്‍ ആധുനിക ചികിത്സ ലഭ്യമാക്കും ^ആരോഗ്യ മന്ത്രി
text_fieldsbookmark_border
ഇടുക്കിയില്‍ ആധുനിക ചികിത്സ ലഭ്യമാക്കും -ആരോഗ്യ മന്ത്രി ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടത്തിച്ചികിത്സ സൗകര്യവും അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടെ പുനരാരംഭിക്കുന്നതിൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിടത്തിച്ചികിത്സ നവംബർ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചതാണ്. എന്നാല്‍, കാലാവസ്ഥയും ചില സാങ്കേതിക തടസ്സങ്ങളും മൂലം കഴിഞ്ഞില്ല. 2022-23 അധ്യയനവര്‍ഷം മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള അംഗീകാരത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്്. വൈദ്യുതി ബോര്‍ഡിൻെറ ധനസഹായത്തോടെ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ സേവനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ആധുനിക ചികിത്സ സൗകര്യം ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷതവഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എ. രാജ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, മുന്‍ എം.പി ജോയ്സ് ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് പോള്‍, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ഡി.എം.ഒ ഡോ. എന്‍. പ്രിയ എന്നിവര്‍ സംബന്ധിച്ചു. കല്കടര്‍ ഷീബ ജോര്‍ജ് സ്വാഗതവും മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. എസ്. അരുണ്‍ നന്ദിയും പറഞ്ഞു. ചിത്രം TDL101 medical college: ഇടുക്കി മെഡിക്കല്‍ കോളജിൽ കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും പുനരാരംഭിക്കുന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ജവഹർ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു തൊടുപുഴ: ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ മികച്ച സർക്കാർ സ്കൂളുകൾക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ 2021ലെ ജവഹർ അവാർഡുകൾ പ്രഖ്യാപിച്ചു. അധ്യാപക അവാർഡ് ഹൈസ്കൂൾ വിഭാഗത്തിൽ മേരിക്കുട്ടി ജോസഫിനും (ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ, അരിക്കുഴ) പ്രൈമറി വിഭാഗത്തിൽ സാലിമോൾ ജോസഫിനും (ഗവ. ഹൈസ്കൂൾ, വാഴവര) ആണ്. േശ്രഷ്ഠ വിദ്യാലയ പുരസ്കാരം ഹൈസ്കൂൾ വിഭാഗത്തിൽ പൂച്ചപ്ര ഗവ. ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിൽ വെങ്ങല്ലൂർ ടി.എം. മോഡൽ യു.പി സ്കൂളിനും ലഭിച്ചു. സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അധ്യാപർക്കായി നടത്തിയ മത്സരങ്ങളിൽ റോസമ്മ മാത്യു-ഗവ. ഹൈസ്കൂൾ കുഞ്ചിത്തണ്ണി (കവിത), എൻ. പ്രജീത -ഗവ. ഹൈസ്കൂൾ കല്ലാർ (ചെറുകഥ), ആർ.എൻ.റിഷ്മ -എസ്.പി.എച്ച്.എസ്.എസ് പുറ്റടി (ലേഖനം), ടി.കെ. ബിന്ദുമോൾ -ഗവ. ഹൈസ്കൂൾ ശാന്തൻപാറ (ചിത്രരചന) എന്നിവർ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story