Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യം കുമിഞ്ഞ്​...

മാലിന്യം കുമിഞ്ഞ്​ കഞ്ഞിക്കുഴി

text_fields
bookmark_border
മാലിന്യം കുമിഞ്ഞ്​ കഞ്ഞിക്കുഴി
cancel
ചെറുതോണി: ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇൻസുലേറ്ററുകൾ പ്രവർത്തിക്കാതായതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മാലിന്യസംസ്കരണം പാളി. പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിയുകയാണ്​. പ്രധാന ടൗണുകളായ കീരിത്തോട്, ചേലച്ചുവട്, വെണ്മണി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി നാല്​ ഇൻസുലേറ്ററുകളാണ് സ്ഥാപിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാലും പണിമുടക്കി. ഇതോടെ, ഒന്നര വർഷമായി മാലിന്യം സംസ്​കരിക്കാനാകാതെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പുതിയ ബസ്​സ്​റ്റാൻഡിലെ കംഫർട്ട് സ്​റ്റേഷന് സമീപത്തെ മുറിയിലും മാലിന്യം നിറഞ്ഞുകവിഞ്ഞു. പഞ്ചായത്ത് ഓഫിസി​ൻെറ കവാടത്തിൽപോലും മാലിന്യം സൂക്ഷിച്ചു​െവച്ചിരിക്കയാണ്. സമ്പൂർണ പ്ലാസ്​റ്റിക് മുക്ത പഞ്ചായത്ത് എന്ന പേര് ഉണ്ടെങ്കിലും കഞ്ഞിക്കുഴിയിലെ സർവ പ്രദേശങ്ങളിലും പ്ലാസ്​റ്റിക് ഉൾപ്പെടെ മാലിന്യംകൊണ്ട്​ നിറയുകയാണെന്ന്​ ആക്ഷേപം ഉയർന്നിട്ടുണ്ട്. മാലിന്യം സംസ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. ഫോട്ടോ: കഞ്ഞിക്കുഴി പുതിയ ബസ്​സ്​റ്റാൻഡ്​ കംഫർട്ട് സ്​റ്റേഷന് സമീപത്തെ മുറിയിലെ മാലിന്യക്കൂമ്പാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story