Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTഅക്ഷരമാണ് കരുത്ത്, ലോറൻസ് തളരില്ല
text_fieldsbookmark_border
ഇടുക്കി: വൈകല്യം തോൽപ്പിക്കാൻ ഇറങ്ങിയ ലോറന്‍സ് തിരിച്ചടിച്ചത് അക്ഷരം കൊണ്ട്. ജന്മനാ ഭിന്നശേഷിക്കാരനായ പെരുവന്താനം കൊല്ലക്കൊമ്പില്‍ ലോറന്‍സ് (32) അക്ഷരങ്ങളും അറിവും കരുത്താക്കി ജീവിതം തിരിച്ചുപിടിക്കുകയാണ്. ലോറൻസിൻെറ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. ശിരസ്സ് നേരെ നിൽക്കില്ല. ബലം ഇല്ലാത്തതിനാല്‍ കൈകള്‍ കൊണ്ടും ഒന്നും ചെയ്യാനാകില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും മാതാവ് റോസമ്മ എടുത്ത് കൊണ്ടുപോകണം. സ്‌കൂളില്‍ പോകാനും അക്ഷരം പഠിക്കാനും ഏറെ ആഗ്രഹിച്ചെങ്കിലും വൈകല്യങ്ങള്‍ തടസ്സമായി. മാതാവ് റോസമ്മയാണ് പെരുവന്താനം പഞ്ചായത്തിലെ പ്രേരക് ഷിജിമോള്‍ ജോജിനെ ഒരിക്കല്‍ ലോറന്‍സിൻെറ ആഗ്രഹം അറിയിച്ചത്. 2020 ഫെബ്രുവരിയില്‍ ലോറന്‍സിനെ സാക്ഷരത പഠിതാവായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരത പാഠാവലി ഉപയോഗിച്ചായിരുന്നു പഠനം. സാക്ഷരത മിഷൻെറ 'മികവുത്സവം' സാക്ഷരതാ പരീക്ഷ എഴുതി. കമ്പ്യൂട്ടര്‍ പഠിച്ച് സ്വന്തമായി വരുമാനം നേടണമെന്നും അമ്മയെ സഹായിക്കണമെന്നുമാണ് ആഗ്രഹം. പിതാവ് ജോസ്. രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. ----------- ചിത്രം TDL102 lawrence മാതാവ് റോസമ്മയുടെയും പ്രേരക് ഷിജിമോളുടെയും സഹായത്തോടെ സാക്ഷരത പരീക്ഷ എഴുതുന്ന ലോറന്‍സ് ----------- യൂത്ത് ഗെയിംസ് തെരഞ്ഞെടുപ്പ് തൊടുപുഴ: ഹരിയാനയില്‍ നടക്കുന്ന നാലാമത് യൂത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 വയസ്സില്‍ താഴെപ്രായമുള്ളവർക്കായി തെരഞ്ഞെടുപ്പ് നടത്തുന്നു. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍/കോളജ് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത കായികയിനത്തിലെ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, 72 മണിക്കൂറിനകം എടുത്ത നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് (ആര്‍.ടി.പി.സി.ആര്‍) എന്നിവ സഹിതം താഴെപ്പറയുന്ന സ്ഥലങ്ങളില്‍ എത്തണം. ഫുട്ബാള്‍ (ആൺ.) നവംബര്‍ 14ന് രാവിലെ 10ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്. ബാസ്കറ്റ്ബാള്‍ (ആൺ /പെൺ) നവംബര്‍ 15ന് രാവിലെ 10ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം. വോളീബാള്‍ (പെണ്‍.) നവംബര്‍ 16ന് രാവിലെ 10ന് കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം. ഫോൺ: 04862 - 232499. ----------- വൈദ്യുതി പ്രവഹിക്കും ഇടുക്കി: തള്ളക്കാനം സി.എസ്.ഐ പള്ളി മുതല്‍ തള്ളക്കാനം ഗവ. ആശുപത്രിവരെ പുതുതായി നിർമിച്ച 11 കെ.വി ലൈനില്‍ നവംബര്‍ 12 മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കും. പൊതുജനങ്ങള്‍ ഈ ലൈനുമായി യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ലെന്ന് കഞ്ഞിക്കുഴി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ അറിയിച്ചു. -------- ഖാദി ഷോറൂമിന് അപേക്ഷ ക്ഷണിച്ചു ഇടുക്കി: ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഖാദിബോര്‍ഡ് പുതിയ ഖാദി ഷോറൂം തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു. പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലായിരിക്കും തുടങ്ങുക. പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ 1000 ചതുരശ്രഅടി വിസ്തൃതിയിലെ ഷോപ്പിങ് സൗകര്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു സ്ഥലത്ത് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ സ്വന്തമായ സ്ഥല സൗകര്യമുള്ളവര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണന നല്‍കും. ഫോൺ: 9946698961, 04862 222344.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story