Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഴവര വാകപ്പടിയിൽ ബസും...

വാഴവര വാകപ്പടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു

text_fields
bookmark_border
വാഴവര വാകപ്പടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു
cancel
കട്ടപ്പന: വാഴവര വാകപ്പടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച്​ അപകടം. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്​ച രാവിലെ 11 മണിയോടെ കട്ടപ്പനയിൽനിന്ന്​ ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും ഇടുക്കിയിൽനിന്ന് കട്ടപ്പനക്ക്​ വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. ലോറിയുടെ നിയന്ത്രണം നഷ്​ടമായതാണ് അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. ബസിൽ ഇടിച്ച ലോറി റോഡിന് കുറുകെ സമീപത്തെ മൺതിട്ടയിൽ ഇടിച്ച് നിന്നതിനാലാണ്​ ഗതാഗതം തടസ്സപ്പെട്ടത്​. മറ്റൊരു വാഹനം ഉപയോഗിച്ച് ലോറി വലിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഫോട്ടോ. വാഴവര വാകപ്പടിയിൽ ലോറിയും ബസും കൂട്ടിയിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story