Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:32 AM IST Updated On
date_range 10 Nov 2021 5:32 AM ISTവെള്ളം കയറി കൃഷി നശിക്കുന്നു; ചെക്ക് ഡാം ആഴം കൂട്ടണം
text_fieldsbookmark_border
കുളമാവ്: മഴക്കാലമായാൽ കുളമാവിലെ കർഷകർക്ക് കണ്ണീർ ദിനങ്ങളാണ്. വിളവെടുക്കാറായ കാർഷിക ഉൽപന്നങ്ങൾ വെള്ളം കയറി നശിക്കും. വടക്കേപ്പുഴ ഡൈവേർഷൻ പദ്ധതിയിൽനിന്ന് വെള്ളം കയറുന്നതാണ് കാരണം. കുളമാവിലെ 40 കർഷകരുടെ 35 ഏക്കർ സ്ഥലത്താണ് സ്ഥിരമായി വെള്ളം കയറുന്നത്. തെങ്ങ്, വാഴ, കപ്പ, കമുക്, ഗ്രാമ്പു, ജാതി, ഏലം, കൊടി, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളാണ് ഇവിടങ്ങളിൽ ഉള്ളത്. മിക്ക മഴക്കാലത്തും വെള്ളം കെട്ടി കൃഷിഭൂമി നശിക്കുന്നത് പതിവാണ്. ചെക്ക് ഡാമിൻെറ വൃഷ്ടിപ്രദേശത്ത് കെ.എസ്.ഇ.ബി ഏറ്റെടുത്ത സ്ഥലത്ത് മണ്ണ് അടിഞ്ഞുകൂടിയതാണ് വെള്ളം ഉയരാൻ പ്രധാന കാരണം. ചെക്ക് ഡാമിൻെറ അടിയിൽ മണ്ണും ചളിയും കെട്ടിക്കിടക്കുന്നതിനാൽ മഴ ശക്തമാകുമ്പോൾ വടക്കേപ്പുഴ നിറഞ്ഞ് കവിയും. ഇതോടെ പുഴയോരത്തെ കർഷകരുടെ ഭൂമി വെള്ളത്തിലാകും. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ ചെക്ക്ഡാം തകർന്ന് ചളിയും മറ്റും നിറഞ്ഞ് വടക്കേപ്പുഴ ഡാമിൻെറ സംഭരണശേഷി കുറഞ്ഞിരുന്നു. ഇതോടെ മഴ പെയ്താൽ ചെക് ഡാമിൻെറ സമീപപ്രദേശമെല്ലാം വെള്ളം കയറുന്ന അവസ്ഥയിലായി. ഇതിന് പരിഹാരമായി കെ.എസ്.ഇ.ബി സമീപത്ത് ഏറ്റെടുത്ത സ്ഥലത്തെ മണ്ണുനീക്കി വടക്കേപ്പുഴ ചെക് ഡാമിലെ സംഭരണശേഷി കൂട്ടണമെന്ന ആവശ്യം ശക്തമാണ്. നാടുകാണി മലയിൽനിന്ന് ഒഴുകിയെത്തുന്ന വടക്കേപ്പുഴ ആറിന് കുറുകെ കുളമാവ് പൊലീസ് സ്റ്റേഷന് സമീപത്ത് ചെക് ഡാം നിർമിച്ച് വെള്ളം ഇടുക്കി ജലാശയത്തിൽ പമ്പു ചെയ്ത് എത്തിക്കുന്ന പദ്ധതിയാണ് വടക്കേപ്പുഴ ഡൈവേർഷൻ. മഴക്കാലമായതിനാലും ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാലും ഡൈവേർഷൻ പദ്ധതിയിൽനിന്ന് ചെറിയ തോതിലേ വെള്ളം ഇടുക്കി ജലാശയത്തിലേക്ക് പമ്പ് ചെയ്യുന്നുള്ളൂ. ഇതും വടക്കേപ്പുഴ അണക്കെട്ടിൽ വെള്ളം ഉയരാൻ കാരണമാണ്. tdl mltm ഡൈവേർഷൻ പദ്ധതിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ വെള്ളം കയറിപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
