Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി മേഖലയിലെ...

അടിമാലി മേഖലയിലെ തെരുവുനായ ശല്യത്തിന് പരിഹാരമില്ല

text_fields
bookmark_border
അടിമാലി മേഖലയിലെ തെരുവുനായ ശല്യത്തിന് പരിഹാരമില്ല
cancel
അടിമാലി: മേഖലയിലെ തെരുവുനായ ശല്യത്തിന് ഇനിയും പരിഹാരമില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായി ഇറങ്ങുന്ന തെരുവുനായ്ക്കള്‍ ടൗണില്‍ പലപ്പോഴും ഭീകരാന്തരീക്ഷം സൃഷ്​ടിക്കുന്നു. മാര്‍ക്കറ്റ് ജങ്​ഷനിലും ബസ് സ്​റ്റാന്‍ഡ് പരിസരത്തുമെല്ലാം തെരുവുനായ്ക്കള്‍ തമ്പടിക്കുന്നു. കഴിഞ്ഞദിവസം പൊളിഞ്ഞപ്പാലത്ത് തെരുവുനായ്ക്കള്‍ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. നായ്ക്കള്‍ പെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന്​ ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെയും വാഹനയാത്രികരുടെയും ആവശ്യം. idl adi 2 dog ചിത്രം - അടിമാലിയിൽ വഹനത്തിനടിയിൽ കയറിക്കൂടിയ തെരുവുനായകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story