Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:30 AM IST Updated On
date_range 10 Nov 2021 5:30 AM ISTതട്ടുകടയിൽ ആക്രമണം; മുഖ്യ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മൂന്നാർ: മദ്യപിച്ചെത്തി തട്ടുകടയും വാഹനവും അടിച്ചുതകർത്ത നാലംഗ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. ചൊക്കനാട് എസ്റ്റേറ്റ് നോർത്ത് ഡിവിഷനിലെ ആർ. സുരേഷ് കുമാറാണ് (25) പിടിയിലായത്. കഴിഞ്ഞ 10ാം തീയതി രാത്രി 11ന് പഴയ മൂന്നാർ മൂലക്കടയിലെ തട്ടുകടയിൽ മദ്യപിച്ചെത്തിയ നാലുപേരാണ് പ്രശ്നമുണ്ടാക്കിയത്. ആഹാരം തണുത്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടയിലെ സാധനങ്ങൾ അടിച്ചുതകർത്ത സംഘം ജീവനക്കാെരയും പരിക്കേൽപിച്ചു. കടയുടെ സമീപം പാർക്ക് ചെയ്തിരുന്ന ഒമ്നി വാൻ തകർത്തശേഷം അക്രമികൾ ഒളിവിൽ പോകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മൂന്നാർ പൊലീസ് ഇൻസ്പെക്ടർ കെ.പി. മനേഷിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ചിത്രം 1 അറസ്റ്റിലായ ആർ. സുരേഷ് കുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
