Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇനിയും തുറക്കാതെ...

ഇനിയും തുറക്കാതെ കാൽനൂറ്റാണ്ട് മുമ്പ്​ നിർമിച്ച കെട്ടിടം

text_fields
bookmark_border
ഇനിയും തുറക്കാതെ കാൽനൂറ്റാണ്ട് മുമ്പ്​ നിർമിച്ച കെട്ടിടം
cancel
ചെറുതോണി: കാൽനൂറ്റാണ്ട് മുമ്പ്​ കഞ്ഞിക്കുഴി പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്‌സിനായി നിർമിച്ച കെട്ടിടം ശാപമോക്ഷം കാത്തുകിടക്കുന്നു. പട്ടികജാതി വിഭാഗത്തിനനുവദിച്ച ഫണ്ടുപയോഗിച്ച് 25വർഷം മുമ്പ്​ നിർമിച്ച കെട്ടിടമാണ് തകർന്നുവീഴാറായി കാടുപിടിച്ചു കിടക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തി​ൻെറ ആറാം വാർഡായ ഇവിടെ പട്ടികജാതിക്കാർക്ക് സ്വയംതൊഴിൽ തുടങ്ങാൻ പഞ്ചായത്ത്​ നിർമിച്ചതാണ്​ കെട്ടിടം. സ്വന്തംനാട്ടിൽ ഒരു പൊതുസ്ഥാപനം വന്നുകാണാനാഗ്രഹിച്ച് ചെറുതലക്കൽ പെണ്ണമ്മയെന്ന വയോധിക സൗജന്യമായി നൽകിയ ഒന്നരസൻെറ്​ സ്ഥലത്താണ്​ കെട്ടിടം നിർമിച്ചത്​. ആഗ്രഹം സഫലീകരിക്കാതെ വർഷങ്ങൾക്ക​്​ മുമ്പ്​ പെണ്ണമ്മ മരിച്ചു. പഞ്ചായത്ത് എല്ലാ വർഷവും കെട്ടിടം ലേലത്തിനു ടെൻഡർ ക്ഷണിക്കാറുണ്ട്. ആരും ലേലം കൊള്ളാൻ മുന്നോട്ടുവരാറില്ല. ഇപ്പോൾ കാലപ്പഴക്കം മൂലം കെട്ടിടം തകർന്നുവീഴാറായി ഷട്ടറുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലായി. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതുമൂലം പഞ്ചായത്തി​ൻെറ അവഗണനയുടെ നിത്യസ്മാരകമായി നിലകൊള്ളുകയാണ് ഇടുക്കി അടിമാലി റോഡിൽ അട്ടിക്കളത്തെ ഈ കെട്ടിടം. ഫോട്ടോ അട്ടിക്കളത്ത്​ തകർന്നുവീഴാറായ പഞ്ചായത്തി​ൻെറ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story