Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:29 AM IST Updated On
date_range 10 Nov 2021 5:29 AM ISTനെടുങ്കണ്ടത്തിന് കൂട്ട് കൂരിരുട്ട്
text_fieldsbookmark_border
നെടുങ്കണ്ടം: ടൗണില്‍ വഴിവിളക്കുകള്‍ നിരവധിയുണ്ടായിട്ടും നെടുങ്കണ്ടത്തിന് എന്നും കൂട്ട് കൂരിരുട്ട് മാത്രം. വഴിവിളക്കുകള്‍ വര്‍ഷങ്ങളായി പ്രകാശിക്കുന്നില്ല. വൈദ്യുതി ബോര്‍ഡും ഗ്രാമപഞ്ചായത്തും പരസ്പരം പഴിചാരി തടിതപ്പുമ്പോഴും ഇരുട്ടില്‍ തപ്പുന്നത് പാവം യാത്രക്കാരാണ്. നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതി ഇതൊന്നും അറിഞ്ഞമട്ടില്ല. പഞ്ചായത്ത് ഭരണസമിതിയോട് ആര് എന്ത് ആവശ്യം ഉന്നയിച്ചാലും നാളെ ശരിയാകുമെന്നാണ് മറുപടി. നെടുങ്കണ്ടം കിഴക്കേ കവലയിലും ബസ് സ്റ്റാൻഡിലും ടൗണിൻെറ വിവിധ ഭാഗങ്ങളിലും ഹൈമാസ്റ്റ് ഉള്‍പ്പെടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ലൈറ്റുകള്‍ നിരവധിയാണ്. പക്ഷേ, ഇവയൊന്നും പ്രകാശിക്കാറില്ല. പരാതികള്‍ ഏറിവരുമ്പോള്‍ അങ്ങിങ്ങായി ചില വിളക്കുകള്‍ ഒരുദിവസം പ്രകാശിക്കും. തേക്കടി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്നത് നെടുങ്കണ്ടം ടൗണിലൂടെയാണ്. ഈ പാതയില്‍ പോലും വഴിവിളക്ക് തെളിയുന്നില്ല. സന്ധ്യ മയങ്ങുന്നതോടെ ഇരുട്ട് വ്യാപിക്കും. വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടെ ടൗണില്‍ എമ്പാടും കൂരിരുട്ട്്് പരക്കും. കിഴക്കേ കവലയില്‍നിന്ന് സ്‌റ്റേഡിയം റോഡ്, താലൂക്ക് ഓഫിസ് റോഡ്, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ജങ്ഷന്, താന്നിമൂട് റോഡ്, ചക്കക്കാനം റോഡ് തുടങ്ങിയ റോഡുകളിലൊന്നും ഒരു വഴിവിളക്ക് പോലും കത്തുന്നില്ല. ഇതുമൂലം രാത്രി യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വഴിവിളക്കുകള്‍ കത്താതായതോടെ മോഷണശല്യവും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story