Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:29 AM IST Updated On
date_range 10 Nov 2021 5:29 AM ISTനിരത്തിൽകുട്ടി ഡ്രൈവർമാർ വിലസുന്നു
text_fieldsbookmark_border
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും ശക്തമാക്കുമ്പോഴും ഇത്തരത്തില്‍ പ്രായപൂര്‍ത്തി എത്താത്തവരുള്‍പ്പെടുന്ന ബൈക്ക് അപകടങ്ങളുടെയടക്കം എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഒരുവണ്ടിയില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് തിരക്കേറിയ പ്രദേശങ്ങളില്‍പോലും പതിവ് കാഴ്ചയാണ്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരുടെ വിളയാട്ടമാണ് സ്കൂൾ പരിസരങ്ങളിൽ. അമിതവേഗത്തിൽ വാഹനമോടിച്ച് ഇരപ്പിച്ചെത്തുന്ന ഇവർ മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. വരുംദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു. കൂടാതെ നിയമനാസൃതമായി രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും അപകടകരമായ ഡ്രൈവിങ്ങിനും മറ്റും എതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടി ഉണ്ടാകും. എയർഹോൺ ഘടിപ്പിച്ച് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൗമാരക്കാരൻ ബൈക്കോടിച്ചതിന് രക്ഷാകർത്താവിന് കാൽലക്ഷം പിഴ തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചതിന് പിതാവിന് കാൽലക്ഷം രൂപ പിഴ. തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മൻെറ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി ഡ്രൈവർ പിടിയിലാകുന്നത്. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ച കൗമാരക്കാരൻെറ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴയിട്ടു. പിഴയടക്കാത്ത സാഹചര്യത്തിൽ ഒരുമാസം തടവ് അനുഭവിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story