Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:33 AM IST Updated On
date_range 9 Nov 2021 5:33 AM ISTഷാഹുൽ ഇനി ഓർമയുടെ െഫ്രയിമിൽ
text_fieldsbookmark_border
തൊടുപുഴ: ഇടുക്കിയുടെ മനോഹര ദൃശ്യങ്ങളിലേക്ക് കാമറ തിരിച്ച മുതലക്കോടം കുപ്പശ്ശേരിൽ ഷാഹുൽ ഹമീദ് ഇനി ഒാർമ. 30 വർഷത്തോളം സ്റ്റിൽ ഫോേട്ടാഗ്രഫി രംഗത്ത് പ്രവർത്തിച്ച ഷാഹുൽ ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചതിനെ തുടർന്നാണ് ഇൗ രംഗത്തുനിന്ന് പിന്മാറിയത്. 1980കളിൽ ഇടമലക്കുടിയിൽ അതിസാരം പടർന്ന് ആദിവാസികൾ കൂട്ടത്തോടെ മരിച്ചതിൻെറ ദാരുണചിത്രങ്ങളെടുത്തത് ഷാഹുലായിരുന്നു. 18 കിലോമീറ്റർ കാട്ടിലൂടെ നടന്ന് എടുത്ത ചിത്രങ്ങളാണ് അക്കാലത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇടുക്കി വനമേഖലയിലെ ആനവേട്ടയെക്കുറിച്ച അന്വേഷണത്തിന് പിൻബലമേകിയതും ഇദ്ദേഹത്തിൻെറ ചിത്രങ്ങളാണ്. അക്കാലത്ത് ഒട്ടേറെ പത്രങ്ങളുടെ ഏക ആശ്രയമായ ഷാഹുൽ ഹമീദ് ഫോട്ടോഗ്രഫി ആവേശമായി കൊണ്ടുനടക്കുന്നതിനിടെയാണ് പ്രമേഹം പിടിപെടുന്നത്. രോഗം ബാധിച്ചതോടെ കാഴ്ച മങ്ങി. ഇതോടെ കാമറ താഴെവെച്ചു. മറ്റ് ചില ജോലികൾ ചെയ്തുനോക്കിയെങ്കിലും തുടരാനായില്ല. മുതലക്കോടത്തിന് സമീപം വാടകവീട്ടിലാണ് ഭാര്യക്കും സ്കൂൾ വിദ്യാർഥിയായ മകനുമൊപ്പം താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് വീട്ടിലെ കുളിമുറിയിൽ വീണ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു. ഇതിനിടെ രോഗവും കലശലായി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story