Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:28 AM IST Updated On
date_range 9 Nov 2021 5:28 AM ISTമറയൂരിന് സമീപം പുലി ചത്തനിലയില്‍
text_fieldsbookmark_border
മറയൂർ: മറയൂരിനു സമീപം കാപ്പി സ്റ്റോറില്‍ എട്ടു വയസ്സുള്ള പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയിലെ തലയാര്‍ തേയിലത്തോട്ടം 12 ഏക്കര്‍ എന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ എട്ടോടെ രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടത്. തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഈ പ്രദേശത്ത് രണ്ടു വര്‍ഷത്തിലേറെയായി പുലിയുടെ ആക്രമണത്തില്‍ പത്തിലധികം കന്നുകാലികള്‍ ചത്തിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്ട് (എൻ.ടി.സി.എ) പ്രകാരം പ്രോട്ടോകോള്‍ അനുസരിച്ച് പുലിയെ രാത്രി പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കഴിയാത്തതിനാലാണ് ചൊവ്വാഴ്ചത്തേക്ക് തീരുമാനിച്ചതെന്ന് മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്. ഹരീന്ദ്രകുമാര്‍ പറഞ്ഞു. ചിത്രം TDL101 puli മറയൂരിന് സമീപം കാപ്പി സ്റ്റോറില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലി ജില്ല സമ്മേളനം തൊടുപുഴ: ജനാധിപത്യ വനിത കോൺഗ്രസ് ജില്ല സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ട്രഷറർ െറജി ജോൺസൻെറ അധ്യക്ഷതയിൽ ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story