Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം മുറി അനുമതി...

മരം മുറി അനുമതി പിൻവലിക്കണം -മുല്ലപ്പെരിയാർ സമര സമിതി

text_fields
bookmark_border
കട്ടപ്പന: മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാൻ തമിഴ്നാടിനു അനുമതി കൊടുത്ത വനം വകുപ്പി​ൻെറ തീരുമാനം പിൻവലിക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തമിഴ്നാടി​ൻെറ സ്വാധീനത്തിനു വഴങ്ങി മുഖ്യമന്തിയുടെ മനസ്സറിവോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിമാരോ മുഖ്യമന്ത്രിയോ അറിഞ്ഞി​െല്ലന്ന്​ പറയുന്നത് എ​​െന്താ​െക്കയോ മൂടിവെക്കാനുള്ള ശ്രമത്തി​ൻെറ ഭാഗമാണെന്നും അവർ ആരോപിച്ചു. ബേബി ഡാം ബലപ്പെടുത്താനാണ് മരം മുറിക്കുന്നതെന്ന തമിഴ്നാടി​ൻെറ വാദം പ്രധാന ഡാമിന് ബലക്ഷയം ഇല്ലെന്ന്​ സ്ഥാപിക്കാനുള്ള കുത്സിതശ്രമമാണെന്ന് കേരളം തിരിച്ചറിയണം. ജലനിരപ്പ് 152 അടിയാക്കുകയാണ് ലക്ഷ്യമെന്ന തമിഴനാട് ജലവിഭവമന്തിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം സുപ്രീംകോടതി നിലപാടുകൾക്ക് വിരുദ്ധമാണ്. 126 വർഷം പിന്നിട്ട ഡാമിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. 136 അടിയായി നിലനിർത്തണമെന്ന 1978ലെ കേന്ദ്രജല കമീഷ​ൻെറ നിർദേശം അംഗീകരിക്കുകയാണ് വേണ്ടത്. 2014ൽ 136 അടിയിൽനിന്ന് 142 അടിയിലേക്ക് ജലനിരപ്പ് ഉയർത്താൻ കാരണം ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധിയുടെ സംസ്ഥാന താൽപര്യത്തിന് എതിരായ സമീപനവും സമരസമിതിയിൽനിന്ന് പുറത്താക്കിയ മുൻ ചെയർമാൻ സി.പി. റോയിയുടെ അനാവശ്യ പ്രസ്​താവനകളുമാണ്. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിൽക്കണ്ട് പ്രശ്നത്തി​ൻെറ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ.എൻ. മോഹൻദാസ്, ജന. കൺവീനർ ഷാജി ജോസഫ്, സാബു വേങ്ങവേലി, സി.എസ്. രാജേന്ദ്രൻ, ഇ.ജെ. ജോസഫ്, കെ.പി.എം. സുനിൽ തുടങ്ങിയവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -സി.പി.ഐ തൊടുപുഴ: മുല്ലപ്പെരിയാർ ബേബി ഡാമി​ൻെറ താഴ്ഭാഗത്ത് റിസർവ് വനത്തിലുള്ള 18 മരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പ് മന്ത്രിയും വനംവകുപ്പ് മേധാവിയും അറിയാതെ അനുമതി നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. ബേബി ഡാം ബലപ്പെടുത്തിയതുകൊണ്ട് മാത്രം മുല്ലപ്പെരിയാറി​ൻെറ ബലം കൂടില്ല. ഡെമോക്ലെസി​ൻെറ വാൾ പോലെ കേരള ജനതക്ക് മേൽ ഭീഷണിയായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. 125 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം നിർമിക്കണമെന്നാണ് കേരളത്തി​ൻെറ ആവശ്യം. രണ്ട്​ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കം കേന്ദ്രസർക്കാർ ഇടപ്പെട്ട് പരിഹരിക്കേണ്ടതാണ്. എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ രാഷ്​ട്രീയം കളിക്കുകയാണ്. കേരളവും തമിഴ്നാടും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ പോലും അറിയാതെയാണ്​ മരം മുറിക്കാൻ അനുമതി നൽകിയത്. കേരളത്തി​ൻെറ താൽപര്യങ്ങൾക്ക്​ തുരങ്കംവെക്കുന്ന സമീപനം സ്വീകരിച്ച് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിലും നിയമ തലത്തിലും നടപടി സ്വീകരിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story