Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:32 AM IST Updated On
date_range 7 Nov 2021 5:32 AM ISTമുല്ലപ്പെരിയാർ: കേരളത്തിനെതിരെ വിവിധ സംഘടനകൾ സമരത്തിൽ
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിട്ടതിനു പിന്നാലെ കേരളത്തിനെതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തി. ഈ മാസം 12 വരെയാണ് വിവിധ സംഘടനകൾ കേരളത്തിനെതിരെ സമരങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. ശനിയാഴ്ച തേനി ഗൂഡല്ലൂരിൽ ഇടുക്കി ജില്ല വിട്ടുകിട്ടണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ സമരം നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യവും സമരക്കാർ ഉന്നയിച്ചു. ഇതിനുപിന്നാലെ നാം തമിഴർ കക്ഷി, ബി.ജെ.പി എന്നിവർ തേനി ജില്ലയിൽ സമരപരിപാടികളും അതിർത്തിയിലേക്ക് മാർച്ചും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിൽ ഈ മാസം ഒമ്പതിന് മുല്ലപ്പെരിയാർ ജലം ഒഴുകുന്ന തേനി, ദിണ്ഡുഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ സമരം നടത്തും. സമരങ്ങൾക്ക് മുൻ ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
