Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:29 AM IST Updated On
date_range 7 Nov 2021 5:29 AM ISTതൊടുപുഴ നഗരസഭ മാസ്റ്റർ പ്ലാൻ; യോഗം വിളിക്കും
text_fieldsbookmark_border
തൊടുപുഴ: നഗരത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ സംബന്ധിച്ച് തൊടുപുഴ നഗരസഭ കൗൺസിലിൽ നടന്ന ചൂടേറിയ ചർച്ചെക്കാടുവിൽ വിഷയത്തിൽ യോഗം വിളിക്കാൻ തീരുമാനം. ജനങ്ങൾക്കിടയിലെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ദീപക്കാണ് ആദ്യം രംഗത്തെത്തിയത്. വിഷയത്തിൽ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് ആറുമാസമെങ്കിലും സാവകാശം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ദോഷം സൃഷ്ടിക്കരുത്. വാർഡ്തലത്തിൽ സ്കെച്ച് തയാറാക്കി വിദഗ്ധ പഠനം നടത്തി മാത്രമേ മുേമ്പാട്ടുപോകാവൂ എന്നും ദീപക് ആവശ്യപ്പെട്ടു. കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ 11ന് വരെ ചൂണ്ടിക്കാട്ടാമെന്നും പുതിയ നിർദേശങ്ങൾ നൽകാനും സമയമുണ്ടെന്ന് എൽ.ഡി.എഫ് കൗൺസിലർ ആർ. ഹരി ചൂണ്ടിക്കാട്ടി. ഓരോ വാർഡിലുള്ളവർക്കും സംശയ ദുരീകരണത്തിനടക്കം സംവിധാനം ഒരുക്കിയിരുന്നു. ഹരി പറഞ്ഞു. ----------- നഗര മാസ്റ്റർ പ്ലാനെതിരെ കേരള കോൺഗ്രസ് തൊടുപുഴ: തൊടുപുഴ നഗരസഭക്കായി തയാറാക്കി പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ അടിയന്തരമായി മരവിപ്പിക്കണമെന്ന് കേരള കോൺഗ്രസ് നേതൃയോഗം ജില്ല പ്ലാനിങ് കമ്മിറ്റിയോടും കലക്ടറോടും ആവശ്യപ്പെട്ടു. പ്ലാനിൽ പട്ടണത്തിലെ എല്ലാ റോഡുകൾക്കും 24 മീറ്റർ വരെ വീണ്ടും വീതി വർധിപ്പിക്കണമെന്നാണ് നിർദേശം. ഈ നയം ഒട്ടും സ്വീകാര്യമല്ല. തൊടുപുഴയിലെ ബൈപാസുകളുടെയും സംസ്ഥാന ഹൈവേയുടെയും ഇരു വശങ്ങളിലേക്കും കമേഴ്സ്യൽ മിക്സഡ് സോൺ പരിധി 250 മീറ്റർ ആയെങ്കിലും ഉയർത്തണം. മാസ്റ്റർ പ്ലാനിൽ നിർദേശിച്ച മുതലക്കോടം ബൈപാസ് ഉൾപ്പെടെ അപ്രായോഗികമാണ്. സ്വകാര്യ വ്യക്തികളുടെ ഭൂമി പ്രായോഗികമല്ലാത്ത പദ്ധതികൾക്കുവേണ്ടി മരവിപ്പിച്ചത് അശാസ്ത്രീയമാണ്. മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ജനങ്ങളുമായി ഒരുവിധ ചർച്ചകളും നടത്തിയിട്ടില്ല. പദ്ധതി നിർദേശങ്ങളിൽ പരാതിനൽകാൻ സമയം നീട്ടിനൽകണം. തൊടുപുഴയുടെ പൊതുവികസനത്തെ തുരംഗംവെക്കുന്ന മാസ്റ്റർ പ്ലാനുമായി മുന്നോട്ടുപോകാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. ----------- മാത്യുവിനും കുടുംബത്തിനും സ്‌നേഹവീടായി തൊടുപുഴ: വാടക കൊടുക്കാന്‍ ഇല്ലാത്തതിൻെറ പേരില്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന കുടുംബത്തിന് കൈത്താങ്ങായി അമേരിക്കന്‍ മലയാളി കൂട്ടായ്മ. സ്വന്തമായി ഒരു വീട് ഒരുക്കിയാണ് കേരളസമാജം ഓഫ് ഫ്ലോറിഡ, മാത്യു പള്ളിത്താഴത്തിനും കുടുംബത്തിനും തണലൊരുക്കിയത്. ഗാന്ധിജി സ്റ്റഡി സൻെറർ നേതൃത്വത്തിലാണ് മുതലക്കോടം കാഞ്ഞിരംപാറയില്‍ അഞ്ച് സൻെറ് ഭൂമിയില്‍ 700 സ്‌ക്വയര്‍ ഫീറ്റ് വീട് ഏഴുലക്ഷം രൂപ ചെലവില്‍ ഒരുക്കിയത്. വീട് നിര്‍മിക്കാനായി അഞ്ച് സൻെറ് സ്ഥലം സൗജന്യമായി നല്‍കിയത് ജോഷി മാണി ഓലേടത്തിലാണ്. പി.ജെ. ജോസഫ് എം.എല്‍.എ കുടുംബത്തിന് താക്കോൽ കൈമാറി. കേരള സമാജം ഓഫ് ഫ്ലോറിഡ പ്രസിഡൻറ് ജോജി ജോണ്‍, ഗാന്ധിജി സ്റ്റഡി സൻെറര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ്, ജോയി കല്ലങ്കല്‍കുടിയില്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, കേരള സമാജം സൗത്ത് േഫ്ലാറിഡ ഇടുക്കി ജില്ല കോഓഡിനേറ്റര്‍ ക്ലമൻറ് ഇമ്മാനുവേല്‍, സി.എസ്.ഡി.എസ് തൊടുപുഴ താലൂക്ക് പ്രസിഡൻറ് മനോജ് ആൻറണി എന്നിവര്‍ പങ്കെടുത്തു. --------- TDL HOUSE മാത്യുവിനും കുടുംബത്തിനും പി.ജെ. ജോസഫ് എം.എൽ.എ വീടിൻെറ താക്കോൽ കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story