Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTകല്ലാര്‍ സ്കൂളില്‍ മെറിറ്റ് അവാര്‍ഡ് വിതരണം
text_fieldsbookmark_border
നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ മെറിറ്റ് അവാര്‍ഡുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം െചയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്, ഒമ്പത്, എട്ട് എ പ്ലസ് വീതം നേടി ഉന്നതവിജയം കരസ്ഥമാക്കിയ 186 കുട്ടികളെ ആദരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് ടി.എം. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് മുഖ്യ പ്രഭാഷണം നടത്തി. ഇതോടൊപ്പം വിദ്യാലയത്തിലെ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മികച്ച 10 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെ 1964 ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മൻെറുകളും വിതരണം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനന്‍, വൈസ് പ്രസിഡൻറ് വി.ജി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹന്‍, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. യശോധരന്‍, സി.വി. ആനന്ദ്, ഷിഹാബ് ഈട്ടിക്കല്‍, മുന്‍ ഹെഡ്മാസ്റ്റര് കെ.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ കെ.കെ. സുകുമാരന്‍, ജി. ഫിലിപ്പോസ്, എസ്.എം.സി ചെയര്‍മാന്‍ കെ.എം. ഷാജി, മാതൃസംഗമം പ്രസിഡൻറ് സോഫിയ, പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ് മിസ്ട്രസ് എം. സല്‍മ, ഹെഡ്മാസ്റ്റര് സിബി പോള്‍, എം.എം. ആന്‍ഡ്രൂസ്, ടോണ്‍സണ്‍ മൈക്കിള്‍, സ്റ്റാഫ് സെക്രട്ടറിമാരായ സുമമോള്‍ ചാക്കോ, പി. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ------- idl ndk മെറിറ്റ് അവാര്‍ഡുകളുടെ വിതരണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
