Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTപൊലീസ് സര്‍ജനില്ലാതെ അടിമാലി താലൂക്ക് ആശുപത്രി
text_fieldsbookmark_border
അടിമാലി: താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജൻെറ സേവനം ലഭ്യമാക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. സര്‍ജൻെറ അഭാവത്താല്‍ ആശുപത്രിയില്‍ എത്തുന്ന അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം നടപടിക്ക് കോട്ടയത്തോ ഇടുക്കിയിലോ എത്തിക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം ഉണ്ടാകുന്ന അധിക സാമ്പത്തിക ചെലവിന് പുറമെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടിവരുന്ന കാലതാമസവും ബന്ധുക്കള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മറയൂര്‍, വട്ടവട, ഇടമലക്കുടി തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍നിന്നടക്കം ആളുകള്‍ അടിമാലി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അസ്വാഭാവിക മരണം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാകും പലപ്പോഴും പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്കോ കോട്ടയത്തേക്കോ കൊണ്ടുപോകണമെന്ന നിർദേശം ബന്ധുക്കള്‍ക്ക് ലഭിക്കുക. മൃതദേഹം വിട്ടുകിട്ടുവാന്‍ ബന്ധുക്കള്‍ പിന്നെയും കാത്തിരിക്കണം. ആംബുലന്‍സ് കൂലിക്കടക്കം അധിക സാമ്പത്തിക ബാധ്യതയും ഇത് വരുത്തും. താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജൻെറ സേവനം ലഭ്യമാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story