Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂലമറ്റം കെ.എസ്​.ഇ.ബി...

മൂലമറ്റം കെ.എസ്​.ഇ.ബി കോളനി പാലം പുനർനിർമിക്കണം

text_fields
bookmark_border
മൂലമറ്റം കെ.എസ്​.ഇ.ബി കോളനി പാലം പുനർനിർമിക്കണം
cancel
മൂലമറ്റം: മലവെള്ളപ്പാച്ചിലിൽ തകർന്ന കെ.എസ്​.ഇ.ബി കോളനി പാലം പുനർനിർമിക്കണമെന്നും പ്രദേശത്തെ അപകടാവസ്ഥ ഒഴിവാക്കണമെന്നും ആവശ്യം ശക്തം. മൂലമറ്റം ഗണപതി ക്ഷേത്രത്തിന്​ സമീപത്തുകൂടി കെ.എസ്.ഇ.ബി നിർമിച്ചിരുന്ന പാലം കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയിരുന്നു. ഇതി​ൻെറ സംരക്ഷണഭിത്തി തകർന്നതോടെ സമീപത്തെ ഒരുവീടും ഒലിച്ചുപോയി. കൂടുതൽ വീടുകൾ ഇവിടെ അപകടാവസ്ഥയിലാണ്​. സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ ഈ വീടുകളും മഴയിൽ ഇടിഞ്ഞുപോകും. കോളനിയിലേക്കുള്ള പാലമാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. നേരത്തേ ഇവിടെ തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഇത്​ 1993ലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. അന്ന് കെ.എസ്​.ഇ.ബി പാലം ബലവത്താക്കി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇതിനിടെ പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ സിമിൻറ്​ തൂൺ സ്ഥാപിച്ച് ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്ന രീതിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ പാലവും സമീപത്തെ സംരക്ഷണഭിത്തികളും തകർന്ന് പ്രദേശം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അപകടം ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തിയും പാലവും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. --------------- tdl mltm 5 മലവെള്ളപ്പാച്ചിലിൽ തകർന്ന മൂലമറ്റം ഗണപതി ക്ഷേത്രത്തിനു സമീപത്തെ കെ.എസ്.ഇ.ബി നിർമിച്ച പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story