Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:32 AM IST Updated On
date_range 6 Nov 2021 5:32 AM ISTതാഴ്വാരം കോളനിയിൽ വീണ്ടും വെള്ളംകയറി
text_fieldsbookmark_border
മൂലമറ്റം: വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ മൂലമറ്റം താഴ് വാരം കോളനിയിൽ വീണ്ടും വെള്ളംകയറി. വീടുകളിലേക്ക് മലവെള്ളം ഇരച്ചെത്തി. നച്ചാറിൻെറ സംരക്ഷണഭിത്തി തകർന്നതും സൂപ്പർപാസ് മുതൽ നച്ചാറിന് താഴ്ചയില്ലാത്തതുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കി. മലവെള്ളപ്പാച്ചിലിൽ സർവതും നഷ്ടപ്പെട്ടവർ വീടുകൾ വൃത്തിയാക്കി തിരികെ താമസിച്ചു തുടങ്ങുന്നതിനിടെയാണ് സംഭവം. വീടുകൾക്ക് നാശനഷ്ടമില്ലെങ്കിലും ശുചിയാക്കിയ കിണറുകളും റോഡും മുറ്റവുമെല്ലാം വീണ്ടും ചളിവന്ന് അടിഞ്ഞു. നച്ചാറിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story