Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൊബൈല്‍ ടവര്‍...

മൊബൈല്‍ ടവര്‍ നിര്‍മാണത്തിൽ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഉണ്ടപ്ലാവ് രണ്ടുപാലം ലക്ഷംവീട് കോളനിയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണ നീക്കത്തിനെതിരെ പ്രദേശ വാസികള്‍ സമരത്തിലേക്ക്. നാല്​ സൻെറിലും അഞ്ച്​ സൻെറിലുമായി 250ഓളം വീടുകള്‍ സമീപത്തുണ്ട്. ഇവിടെ മൊബൈല്‍ ടവറിന് അനുമതി നല്‍കരുതെന്ന്​ ആവശ്യപ്പെട്ട് സംയുക്ത സമരസമിതി രൂപവത്​കരിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ടവര്‍ ജനവാസ കേന്ദ്രമായ ഇവിടെ സ്ഥാപിക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച്​ കലക്ടര്‍ക്ക് നിവേദനം നല്‍കി. 16ാം വാര്‍ഡ് കൗണ്‍സിലര്‍ സാബിറ ജലീലി​ൻെറ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ നഗരസഭ മുൻ ചെയര്‍മാന്‍ എ.എം ഹാരിദ്, അഡ്വ.സി.കെ ജാഫര്‍, സി.കെ അബ്​ദുൽകരിം, പി.കെ. മൂസ, കെ. എം നിഷാദ്, അന്‍സാര്‍, ഷിഹാബുദ്ദീന്‍ എന്നിവർ സംസാരിച്ചു. --------------- ഫോട്ടോ: TDL MOBILE TOWER ഉണ്ടപ്ലാവ് രണ്ടുപാലം ലക്ഷംവീട് കോളനിയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണ നീക്കത്തിനെതിരെ സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രതിഷേധം ---------------------- നിരോധിത പ്ലാസ്​റ്റിക്​ ഉപയോഗിക്കരുത്​ തൊടുപുഴ: നിരോധിത പ്ലാസ്​റ്റിക്​ സാമഗ്രികളുടെ വിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന്​ തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ പരിധിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക്​ സാമഗ്രികളുടെ ഉപയോഗവും വിൽപനയും നിരോധിച്ചിരുന്നു​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story