Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:30 AM IST Updated On
date_range 6 Nov 2021 5:30 AM ISTഇന്ധന വിലവർധന; ഒറ്റയാൾ സമരവുമായി തങ്കച്ചൻ
text_fieldsbookmark_border
തൊടുപുഴ: പെട്രോള്‍, ഡീസല്‍ പാചകവാതക വിലവര്‍ധനക്കെതിരെ തൊടുപുഴയിൽ കര്‍ഷകൻെറ ഒറ്റയാള്‍ സമരം. വാഴക്കുളം തെക്കുംമലയില്‍ പാലാട്ട് തങ്കച്ചനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നഗരമധ്യത്തിൽ വേറിട്ട സമരം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഗാന്ധി സ്‌ക്വയറിലേക്കായിരുന്നു തങ്കച്ചൻെറ ഒറ്റയാള്‍ സമരം. കറുപ്പ് വേഷമണിഞ്ഞും ചങ്ങലകളാല്‍ ബന്ധിച്ചും തലയില്‍ വിറകുകെട്ടുമേന്തി ടയര്‍ ഉരുട്ടിയായിരുന്നു സമരം. ഗാന്ധി സ്‌ക്വയറിൽ വിറക് കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇന്ധനത്തിൻെറയും പാചകവാതകത്തിൻെറയും നികുതി 50 ശതമാനമായി കുറക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. TDL OTTAYAL SAMARAM െതാടുപുഴ നഗരത്തിൽ തങ്കച്ചൻ നടത്തിയ ഒറ്റയാൾ സമരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story