Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:30 AM IST Updated On
date_range 6 Nov 2021 5:30 AM ISTഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; പാലാറിൽ വ്യാപക നാശം
text_fieldsbookmark_border
നെടുങ്കണ്ടം 48 പടി നടപ്പാലം തകര്‍ന്നു 27 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു നെടുങ്കണ്ടം: അതിര്‍ത്തി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍െപാട്ടലിലും മണ്ണിടിച്ചിലിലും നെടുങ്കണ്ടം പാലാറില്‍ വ്യാപക നാശം. മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു. വീട്ടുപകരണങ്ങള്‍ നശിച്ചതിനൊപ്പം വളര്‍ത്തുമൃഗങ്ങളും മഴവെള്ളത്തില്‍ ഒലിച്ചുപോയി. ചളിയും വെള്ളവും വീടുകളിലേക്ക് കയറുന്നതിനാല്‍ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗശൂന്യമായി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെടുങ്കണ്ടം 48 പടി നടപ്പാലം തകര്‍ന്നു. കോമ്പയാര്‍ ആനക്കല്ല് പാതയില്‍ നിരവധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. വീണ്ടും മണ്ണിടിയാന്‍ സാധ്യത നിലനിൽക്കുന്നതിനാൽ 27 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധുവിടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തെ നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നെടുങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ നിരവധി കര്‍ഷകരുടെ കൃഷിനശിച്ചു. പാമ്പുമുക്ക് സ്വദേശിയായ ചെല്ലമ്മയുടെ വീട്ടില്‍ വളര്‍ത്തിയ 21ഓളം കോഴികൾ വെള്ളംകയറി ചത്തു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് സംഭവം. ആനക്കല്ല് പാതയില്‍ നിരവധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. പ്രദേശവാസിയായ അടയ്കാനാട്ട് ജോസഫിൻെറ വീടിൻെറ മുന്‍ വശത്ത നിന്നും സമീപ ഭാഗങ്ങളില്‍ നിന്നും മണ്ണിടിഞ്ഞുവീണു. വലിയ ശബ്ദത്തോടെയാണ് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക്്് പതിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെയും അഗ്നിരക്ഷ സേനയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുവട്ടില്‍നിന്ന് മണ്ണ് നീങ്ങിയതിനെ തുടര്‍ന്ന്, റോഡിനോട് ചേര്‍ന്ന നിരവധി മരങ്ങള്‍ ഏതുനിമിഷവും നിലംപൊത്താം. ചോറ്റുപാറയില്‍ 60 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന ഗ്രാമീണ പാതയിലെ പാലവും ചോറ്റുപാറ ആര്‍.പി.എം സ്‌കൂളിന് സമീപത്തെ പാലവും തകര്‍ന്നു. പ്രധാന പാത നിരവധി ഭാഗങ്ങളില്‍, ഇടിഞ്ഞു. രാമക്കല്‍മേട്ടില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വിള്ളലുകള്‍ രൂപപ്പെട്ട് നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്. കൃഷിയിടങ്ങളിലേക്ക്, മണ്ണും ചെളിയും കല്ലും കയറി, കൃഷിനശിച്ചു. കുടിവെള്ള സ്രോതസ്സുകളിലേക്കും ചളിവെള്ളം ഇറങ്ങി ഉപയോഗശൂന്യമായി. ------- idlndk ഉരുള്‍പൊട്ടലിൽ നെടുങ്കണ്ടം 48പടി നടപ്പാലം തകര്‍ന്നപ്പോൾ --------- idl ndk കനത്ത മഴയിൽ മണ്ണും കല്ലും മരങ്ങളും ആനക്കല്ല്- ഉടുമ്പൻചോല റോഡിലേക്ക് പതിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
