Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാത്രാക്ലേശം;...

യാത്രാക്ലേശം; ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കണം

text_fields
bookmark_border
അടിമാലി: ആദിവാസി മേഖലകളില്‍നിന്ന്​ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാൻ നടപ്പാക്കിവന്നിരുന്ന ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടലിലേക്ക് പോകും മുമ്പുവരെ ഫലപ്രദമായി നടപ്പാക്കി വന്നിരുന്ന പദ്ധതിയായിരുന്നു ഇത്​. ആദിവാസി മേഖലകളില്‍നിന്ന്​ കുട്ടികളെ വാഹനങ്ങളില്‍ സ്‌കൂളുകളിലെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പില്‍നിന്ന് വാഹന ഉടമകള്‍ക്ക് തുകയും നല്‍കിപ്പോന്നിരുന്നു. പല ആദിവാസി മേഖലകളില്‍നിന്നും കുട്ടികള്‍ ഓട്ടോയിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ ആണ്​ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നത്. ജീപ്പുകളില്‍ മാത്രം സഞ്ചാരം സാധ്യമാകുന്ന ആദിവാസി മേഖലകളും ജില്ലയിലുണ്ട്. കോവിഡ്​ ആശങ്ക കണക്കിലെടുത്ത് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വാഹനങ്ങളില്‍ ഒരുമിച്ച് കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തിനും പരിമിതിയുണ്ട്. ഓട്ടോ-ജീപ്പ് കൂലി നല്‍കി കുട്ടികളെ ദിവസവും സ്‌കൂളുകളില്‍ എത്തിക്കുക രക്ഷിതാക്കള്‍ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഗോത്ര സാരഥി പദ്ധതി അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story