Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉരുൾപൊട്ടലിനെ...

ഉരുൾപൊട്ടലിനെ അതിജീവിച്ച് സൂപ്പർപാസ്

text_fields
bookmark_border
ഉരുൾപൊട്ടലിനെ അതിജീവിച്ച് സൂപ്പർപാസ്
cancel
കനേഡിയൻ എൻജിനീയർമാരാണ് കനാലിന്​ മുകളിലൂടെ പാലം നിർമിച്ചത് മൂലമറ്റം: മൂലമറ്റം ടൗണിന്​ അരികിലൂടെ ഒഴുകുന്ന നച്ചാർ തോടിനെ കനാലിന്​ മുകളിലൂടെ കടത്തിവിടുന്ന സൂപ്പർ പാസ്​ 20 ലേറെ ഉരുളും മലവെള്ളപ്പാച്ചിലും അതിജീവിച്ചു. ചേറാടി, പതിപ്പള്ളി പ്രദേശങ്ങളിലെ ഉരുൾപൊട്ടി എത്തിയ വെള്ളം സൂപ്പർപാസിന്​ മുകളിലൂടെയാണ് ഒഴുകിയത്​. ഇതുവഴി ഒഴുകിയെത്തിയ വെള്ളമാണ് താഴ്വാരം കോളനിയിൽ സംഹാരതാണ്ഡവമാടിയത്. മരങ്ങളും ചളിയും കല്ലും ഒഴുകിയെത്തി തീരങ്ങൾ തകർത്തെങ്കിലും സൂപ്പർപാസ്​ കുലുങ്ങിയില്ല. മലവെള്ളം പാഞ്ഞെത്തി സൂപ്പർപാസ് കവിഞ്ഞ് വെള്ളം കനാലിലൂടെയാണ് ഒഴുകിയത്. മൂലമറ്റം വൈദ്യുതി നിലയത്തി​ൻെറ നിർമാണ കാലത്ത് കനാൽ നിർമിച്ചപ്പോൾ ഇതുവഴി കുറുകെയൊഴുകുന്ന നച്ചാർ തിരിച്ചുവിടാൻ മാർഗമില്ലായിരുന്നു. വൈദ്യുതി നിലയത്തി​ൻെറ നിർമാണത്തിന് നേതൃത്വം വഹിച്ച കനേഡിയൻ എൻജിനീയർമാരാണ് കനാലിന്​ മുകളിലൂടെ പാലം നിർമിച്ച്​ നച്ചാറിനെ തിരിച്ചുവിട്ടത്​. ശക്തമായ മലവെള്ളപ്പാച്ചിലുകൾ സൂപ്പർപാസിന്​ മുകളിലൂടെ കടന്നുപോയിട്ടുണ്ട്​. ഇത്തവണ എത്തിയ മലവെള്ളപ്പാച്ചിലിൽ സൂപ്പർ പാസി​ൻെറ പകുതിയോളം ഭാഗം മണ്ണും ചളിയും നിറഞ്ഞു. ഇവ മാറ്റിയാലെ നച്ചാറിന്​ സൂപ്പർപാസിന്​ മുകളിലൂടെ സുഗമമായി ഒഴുകാൻ കഴിയൂ. ------------- tdl mltm 6 മൂലമറ്റം ടൗണിൽ കനാലിനു മുകളിലൂടെ ഒഴുകുന്ന നച്ചാർ തോടി​ൻെറ സൂപ്പർപാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story