Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:30 AM IST Updated On
date_range 1 Nov 2021 5:30 AM ISTവീട്ടുപകരണങ്ങൾ നൽകി മുസ്ലിം ലീഗ്
text_fieldsbookmark_border
മൂലമറ്റം: കഴിഞ്ഞ ദിവസങ്ങളിലെ പ്രളയത്തിൽ വീടും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട അറക്കുളം പഞ്ചായത്തിലെ താഴ്വാരം കോളനിയിലും മറ്റും താമസിക്കുന്ന 10 കുടുംബങ്ങൾക്ക് മുസ്ലിംലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വീട്ടുപകരണങ്ങൾ നൽകി. ചടങ്ങിൽ മുസ്ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ്, അംഗങ്ങളായ നസിയ ഫൈസൽ, ഉഷ ഗോപിനാഥ്, കൊച്ചുറാണി ജോസഫ്, ലീഗ് ഭാരവാഹികളായ പി.എച്ച്. കൊന്താലം, വി.എ. നാസാർ, െക.എസ് ഫൈസൽ, പി.എസ് ജലീൽ, സി.ജെ അൻഷാദ്, അസീസ് കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് കഴിഞ്ഞദിവസം മുസ്ലിംലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഒരു ടണ്ണിലേറെ പച്ചക്കറിയും നൽകിയിരുന്നു. -------- tdl mltm 2 മൂലമറ്റം താഴ്വാരം കോളനിയിലും മറ്റും താമസിക്കുന്ന കുടുംബങ്ങൾക്ക് മുസ്ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വീട്ടുപകരണങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
