Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബാക്ക്​ ടു സ്​കൂൾ

ബാക്ക്​ ടു സ്​കൂൾ

text_fields
bookmark_border
സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, മുതലക്കോടം ---------------------------------------------------------------- ഈ യജ്ഞം നമുക്ക് ഏറ്റെടുക്കാം പൂത്തുമ്പികളെ കാണാതായ പൂന്തോട്ടം പോലെയായിരുന്ന സ്​കൂളുകൾ ഇന്ന്​ മുതൽ സജീവമാകുകയാണ്​. ഒന്നര വർഷത്തിന് ശേഷം വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരാൻ പോകുന്ന കുട്ടികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. ആശങ്കകളും ആകുലതകളും ഏറെയുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങളൊക്കെയും പാലിച്ച്​ വിജയകരമായി മുന്നേറുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്കൂളുകളിലെ ആരോഗ്യ സംരക്ഷണ സമിതിയും സഹായ കേന്ദ്രവും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഈ മഹാപ്രതിസന്ധിക്കാലം അതിജീവിക്കാനുള്ള കരുത്തും കരുതലും നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകാൻ അദ്ധ്യാപകരും മാതാപിതാക്കളും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ഈ യജ്ഞം നമുക്ക് ഏറ്റെടുത്ത്​ വിജയ വീഥിയിൽ മുന്നേറാൻ കഴിയുമെന്ന് പ്രത്യാശിക്കാം. -വിൽസി ജോസഫ് (ഹെഡ്മിസ്ട്രസ്)- ​TDL VILSY JOSPH HEDMISTRESS ---------------------- ഞങ്ങൾക്ക്​ വേണം പിന്തുണ ഏറെ നാളത്തെ കാത്തിരിപ്പിന്​ ശേഷം സ്​കൂളിൽ പോകുന്ന സന്തോഷത്തിലാണ്​ ഞങ്ങളെല്ലാം. കോവിഡ്​ മഹാമാരി ലോകത്ത്​ ഏൽപിച്ച ആഘാതം നമുക്കൊരിക്കലും മറക്കാൻ കഴിയില്ല. എങ്കിലും അതിജീവിച്ച്​ മുന്നോട്ട്​ ​േ​പാകുകയാണ്​ എല്ലാവരും. സ്​കൂൾ തുറ​ക്കു​േമ്പാൾ സന്തോഷത്തിനൊപ്പം ഉത്​കണ്​ഠയുമുണ്ട്​. ഈ സാഹചര്യത്തിൽ മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും പിന്തുണയാണ്​ ഞങ്ങൾക്ക്​ ആവശ്യം. പഴയതുപോലെ കൂടുതൽ ആത്​മവിശ്വാസത്തോടെ പഠിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. അലോണ റോസ്​ സിജു (ഒൻപതാം ക്ലാസ് വിദ്യാർഥിനി​) TDL ALONA ROSE ------------------ ഉന്മേഷവും ഉത്സാഹവും നൽകും വിദ്യാലയങ്ങളിലേക്ക് എത്തു​േമ്പാൾ ഏറെ സന്തോഷവും ജിജ്ഞാസയും ഉണ്ട്. മുമ്പത്തേത് പോലെ കൂട്ടുകാരോട് ഒന്നിച്ച് കളിക്കാനും അടുത്തിരുന്ന് സംസാരിക്കാനും അടുത്തിടപഴകാനും സാധിക്കില്ല എന്ന് അറിയാം. അധ്യാപകരുമായി നേരിട്ട ആശയവിനിമയവും കൂട്ടുകാരുമൊത്ത പഠനവും മറ്റെന്തിനേക്കാളും പഠിക്കാൻ ഉന്മേഷവും ഉത്സാഹവും പ്രദാനം ചെയ്യും. പഴയ അധ്യയന വർഷം ഉടൻ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടെ ഈ അതിജീവന നാളുകളിൽ നമുക്ക് മുന്നോട്ടു നീങ്ങാം. ഹനാൻ ഹുസൈൻ (എട്ടാം ക്ലാസ്​ വിദ്യാർഥിനി) TDL HANAN HUSAIN ------------------ നാളെയെ ലക്ഷ്യം ​െവച്ച് മുന്നേറാം ​കോവിഡ്​ മഹാമാരിയിൽ ഒന്നരവർഷമായി അടഞ്ഞുകിടന്ന നമ്മുടെ വിദ്യാലയം തുറക്കുകയാണ്​. ഒ​ട്ടേറെ മുൻകരുതലുക​ളോടെ നമ്മുടെ സുരക്ഷയൊരുക്കി കാത്തിരിക്കുന്ന സ്​കൂളിലെത്താൻ കൊതിയാണ്​. അധ്യാപകരെയും കൂട്ടുകാരെയും കാണുവാനും സ​​ന്തോഷം പങ്കുവെക്കാനും പരിചയം പുതുക്കുവാനും മനസിൽ വളരെ ആഗ്രഹമുണ്ട്​. കടന്നുപോയ പ്രയാസങ്ങളെ വിസ്​മരിച്ച്​ മുന്നിലുള്ള നല്ല നാളെയെ ലക്ഷ്യം വച്ച്​ സ്​ഥിരോൽസാഹത്തോടെ നമുക്ക്​ മുന്നേറാം. അൽഫോൻസ സോയി (ആറാം ക്ലാസ് വിദ്യാർഥിനി​ ) TDL ALPHONSA SOYI ----------------- വാനോളം പ്രതീക്ഷ സ്​കൂളിൽപോക​ുന്നു എന്നത്​ വലിയ സന്തോഷം തരുന്ന കാര്യമാണ്​. പഴയ സ്​കൂൾ കാലമാണ്​ ഓർമയിൽ ഇപ്പോൾ. കൂട്ടുകാരുമൊത്ത കളികൾ, ഇൻറർവെൽ സമയത്തെ വികൃതികൾ, അതി​ൻെറ പേരിൽ ടീച്ചർമാരിൽ നിന്ന്​ ​േകട്ട വഴക്കുകൾ ഒന്നുമൊന്നും മറക്കാൻ കഴിയില്ല. അന്ന്​ ചെയ്​ത കാര്യങ്ങളെല്ലാം ഓർത്താൽ ചിരിപൊട്ടും. ഇത്തവണ അകലം പാലിച്ചും മറ്റുള്ള സ്​കൂൾ തുറക്കലിൽ പഴയ സന്തോഷമൊക്കെ തിരിച്ചു കിട്ടുമോ എന്ന്​ അറിയില്ല. എങ്കിലും പ്രതീക്ഷയോടെയാണ്​ സ്​കൂൾ തുറക്കലിനെ വരവേൽക്കുന്നത്​. അമാന ലത്തീഫ്​ (ആറാം ക്ലാസ് വിദ്യാർഥിനി​) TDL AMANA LATHEEF ------------------- നിർദേശങ്ങൾ പാലിച്ച്​ മുന്നോട്ട്​ നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിന്​ ശേഷം കോവിഡ്​ മഹാമാരിക്കെതിരെ ​നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ സ്​കൂളുകളിലേക്ക്​ എത്തി ചേരുന്നതി​ൻെറ ആഹ്ലാദത്തിലാണ്​ ഞങ്ങൾ. സ്വയം സുരക്ഷിതത്വവും കൂട്ടുകാരുടെ സുരക്ഷയും കരുതി ഇത്തവണ ഞങ്ങൾ സാമൂഹിക അകലം പാലിച്ചാണ്​ എത്തുക. മാസ്​ക്​ ധരിച്ചും കൈകൾ വൃത്തിയാക്കിയും നിർദേശങ്ങൾ പാലിച്ചും നമുക്ക്​ മുന്നോട്ട്​ പോകാം. പഴയ കാലത്തേക്ക്​ എത്തുന്നത്​ വരെ നമുക്ക്​ ഇത്​ തുടരാം. സ്​കൂൾ മുറ്റത്ത്​ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കിടാനും ഉല്ലസിക്കാനുമൊക്കെയായി ഇതാ ഞങ്ങൾ വരികയാണേ. ശ്രീക്കുട്ടി സനീഷ് (എട്ടാം ക്ലാസ്​ വിദ്യാർഥിനി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story