Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:32 AM IST Updated On
date_range 30 Oct 2021 5:32 AM ISTനഗരസഭയിൽനിന്ന് കാരണമില്ലാതെ പുറത്താക്കിയെന്ന് ജീവനക്കാരൻ
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ആരോഗ്യവിഭാഗത്തിൽ ജോലി ചെയ്തിരുന്ന തന്നെ കാരണംകൂടാതെയാണ് സെക്രട്ടറി പുറത്താക്കിയതെന്ന് ജീവനക്കാരൻ വിനീഷ് ജേക്കബ് ആരോപിച്ചു. കട്ടപ്പന നഗരസഭ കൗൺസിൽ തീരുമാനം അനുസരിച്ചാണ് ജോലി ചെയ്തിരുന്നത്. ആരോഗ്യ വിഭാഗത്തിൽനിന്ന് പുളിയന്മലയിലെ സ്ലോട്ടർ ഹൗസ് സെക്യൂരിറ്റിയായിത്തന്നെ നിയമിച്ച കാര്യം നഗരസഭയിൽനിന്ന് അറിയിച്ചിരുന്നില്ല. ദിവസവും സൂപ്രണ്ടിൻെറ മുറിയിലെത്തി ഹാജർ പുസ്തകത്തിൽ ഒപ്പിട്ടാണ് ജോലി ചെയ്തിരുന്നത്. തനിക്ക് നിയമപ്രകാരമുള്ള എല്ലാ യോഗ്യതയുമുണ്ട്. മുമ്പ് എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽനിന്ന് നിയമിച്ചതനുസരിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായിട്ടാണ് ജോലി ചെയ്തത്. കട്ടപ്പന ബസ് സ്റ്റാൻഡിലെ വാച്മാൻ ജോലി ചെയ്തിരുന്ന വ്യക്തി നഗരസഭയിൽ കാഷ്യറായും സുപ്രധാന ഫയലുകൾ ഓഫിസിൽനിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്ന ജോലിയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളിൽ കുറ്റം കാണാതിരുന്നവരാണ് ഇപ്പോൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും വിനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story