Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:32 AM IST Updated On
date_range 30 Oct 2021 5:32 AM ISTസ്ഥലംമാറ്റം അട്ടിമറിക്കുന്നെന്ന്; എൻ.ജി.ഒ യൂനിയൻ പ്രതിഷേധം
text_fieldsbookmark_border
തൊടുപുഴ: മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിന് മുന്നിലും താലൂക്ക് ഓഫിസ് പടിക്കലും പ്രകടനം നടത്തി. പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനുള്ള നടപടിയാണ് വകുപ്പിലെ സ്ഥലംമാറ്റങ്ങളിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചതെന്ന് യൂനിയൻ ആരോപിച്ചു. തൊടുപുഴ താലൂക്ക് ഓഫിസിന് മുന്നിൽ നടത്തിയ പ്രകടനം ജില്ല പ്രസിഡൻറ് കെ.കെ. പ്രസുഭ കുമാർ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിന് മുന്നിൽ ജി. ഷിബു, പീരുമേട്ടിൽ പി.എൻ. ബിജു, ദേവികുളത്ത് എം.ബി. ബിജു, ഉടുമ്പൻചോലയിൽ ടൈറ്റസ് പൗലോസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ----------- ഫോട്ടോ: TDL106 NGOU എൻ.ജി.ഒ യൂനിയൻ പ്രതിഷേധ പ്രകടനം തൊടുപുഴയിൽ ജില്ല പ്രസിഡൻറ് കെ.കെ. പ്രസുഭ കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story