Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:32 AM IST Updated On
date_range 30 Oct 2021 5:32 AM ISTപുതിയ ഡാം നിര്‍മിക്കണം _എസ്.ടി.യു
text_fieldsbookmark_border
തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. ദിശ 2021 നേതൃസംഗമം എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഡ്വ. എം റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. തൊഴിലാളിവിരുദ്ധ നടപടികളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും മത്സരിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡൻറ് കെ.എം. സലിം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജന.സെക്രട്ടറി പി.എം. അബ്ബാസ്, വൈസ് പ്രസിഡൻറ് പി.എസ്. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എന്‍. സീതി, ബഷീര്‍ ആനച്ചാല്‍, ടി.കെ. അബ്ദുല്‍ കരീം, വി.എച്ച്. മുഹമ്മദ്, എം.എച്ച്. സെയ്തുമുഹമ്മദ്, ഹലീമ നാസര്‍, ഇ.എസ്. കൊന്താലം, വി.ബി. സാലി, ജെ.ബി.എം. അന്‍സാര്‍, എന്‍.ഐ. അബ്ദുല്‍ റസാഖ്, പി.ജെ. നൗഷാദ്, ഇ.എസ്. സുബൈര്‍, റഹീമ പരീത് തുടങ്ങിയവര്‍ സംസാരിച്ചു. ------------- ഫോട്ടോ: TDL105 STU സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story