Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:31 AM IST Updated On
date_range 30 Oct 2021 5:31 AM ISTപ്രവാഹം കാത്ത് നാട്ടുകാർ; നേർത്തൊഴുകി പെരിയാർ
text_fieldsbookmark_border
add p/2 package കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിലെ രണ്ട് ഷട്ടറുകളും തുറന്നെങ്കിലും പെരിയാർ തീരദേശവാസികൾ ആശങ്കപ്പെട്ടതുപോലെ നദിയിൽ ജലനിരപ്പ് ഉയർന്നില്ല. വെള്ളം ഒഴുകിവരുന്നത് കാണാൻ രാവിലെ 10മണി മുതൽ ചപ്പാത്ത് പാലത്തിലും ഉപ്പുതറ പാലത്തിലും ജനം തടിച്ചുകൂടി. ജലനിരപ്പിൽ കാര്യമായ മാറ്റമില്ലെന്ന് വന്നതോടെ അവർ സന്തോഷം പങ്കുവെച്ചു. നാലുമണിയോടുകൂടി ആളുകൾ മടങ്ങിക്കഴിഞ്ഞാണ് പെരിയാറിലെ ജലത്തിൽ നേരിയ വർധന ഉണ്ടായത്. ആറു മണിയോടെ ജലം ഇടുക്കി ജലാശയത്തിലെ അഞ്ചുരുളിയിൽ എത്തി. നദിയിലെ ജലനിരപ്പ് ഏതാനും സൻെറിമീറ്റർ മാത്രമാണ് ഉയർന്നത്. ഇത് ഒരുതരത്തിലും പെരിയാർ തീരദേശ വാസികളെ വിഷമിപ്പിക്കില്ലെന്നു വ്യക്തമായതോടെ ആശങ്കയുടെ നിമിഷങ്ങൾ ഒഴിഞ്ഞു. വള്ളക്കടവ്, മഞ്ചുമല, വണ്ടിപ്പെരിയാർ, ശാന്തിപാലം, ചപ്പാത്ത്, എന്നിവിടങ്ങളിലൂടെ ഒഴുകി നാലരയോടെയാണ് ജലം അയ്യപ്പൻകോവിൽ ചപ്പാത്തിലെത്തിയത്. ഇവിടെ ജലനിരപ്പിൽ നേരിയ വർധനവന്നു. ഏറെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും പെരിയാർ തീരദേശം രാവിലെ മുതൽ ആശങ്കയുടെ നിഴലിലായിരുന്നു. ---------- ഫോട്ടോ. മുല്ലപ്പെരിയാർ ജലം ഒഴുകിവരുന്നതുകാണാൻ ചപ്പാത്ത് പാലത്തിൽ തടിച്ചുകൂടിയ നാട്ടുകാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
