Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രേം ആനന്ദ് ബുക്ക്...

പ്രേം ആനന്ദ് ബുക്ക് ഓഫ് റെക്കോഡ്​സില്‍

text_fields
bookmark_border
മറയൂർ: 30 സെക്കൻറിൽ 71 പുഷ്​അപ്പ്​ എടുത്ത്​ മറയൂർ ലക്കം സ്വദേശി പ്രേം ആനന്ദ് (29) ഇൻറര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. 30 സെക്കന്‍ഡില്‍ 36 പുഷ് അപ്പ് ആണ്​ മുന്‍ റെക്കോര്‍ഡ്. ഒരു പതിറ്റാണ്ടിലേറെയായി കായികരംഗത്ത് സജീവമായ പ്രേം ആനന്ദ്, തലയാറിലെ തോട്ടം തൊഴിലാളികളായ ഗണേശ​ൻെറയും പളനിയമ്മയുടെയും മകനാണ്. മേജര്‍ രവിയുടെ നാഷനല്‍ അക്കാദമി ഓഫ് പ്രീ-റിക്രൂട്ട്‌മൻെറ്​ ട്രെയിനിങ് (എൻ.എ.പി.ടി), ഡല്‍ഹി എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍നിന്ന് പരിശീലനം നേടിയിട്ടുണ്ട്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ കോച്ച് മുനിയാണ്ടി, മൂന്നാറിലെ കോച്ച് കണ്ണന്‍, മൂന്നാര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സെല്‍വകുമാര്‍ എന്നിവരുടെ പ്രോത്സാഹനമാണ്​ ബഹുമതി നേടാന്‍ കാരണമെന്ന് പ്രേം ആനന്ദ് പറഞ്ഞു. മറ്റു കായികയിനങ്ങള്‍ക്കൊപ്പം ബോക്‌സിങ്ങും മാര്‍ഷ്യല്‍ ആര്‍ട്‌സും അഭ്യസിക്കുന്ന പ്രേം ആനന്ദ്, പരിശീലനങ്ങളും സഹായങ്ങളും ലഭ്യമാകാത്ത തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. -------- TDL101 PREM ANAND പ്രേം ആനന്ദ് ---------- പുലി​പ്പേടിയിൽ തോട്ടം മേഖല മറയൂർ: തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണം തുടരുന്നു. തലയാര്‍ കടുകുമുടിയില്‍ തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെ പുലി കൊന്നു. കടുകുമുടി സ്വദേശി ശേഖറി​ൻെറ നാലുവയസ്സുള്ള പശുവിനെയാണ് ചത്തനിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് തോട്ടം തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. അർധരാത്രിയില്‍ ആയിരിക്കാം പശുവിനെ പുലി പിടിച്ചതെന്ന് പറയുന്നു. മൂന്നുവര്‍ഷത്തിനിടെ കാപ്പി സ്​റ്റോര്‍, ചട്ട മൂന്നാര്‍, തലയാര്‍, കടുകുമുടി ഉള്‍പ്പെടെ തോട്ടംമേഖലയില്‍ ഇരുപതോളം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരകളായത്. കഴിഞ്ഞവര്‍ഷം തലയാറില്‍ കമ്പിയില്‍ കുടുങ്ങിയ പുലിയെ വനപാലകസംഘം രക്ഷിച്ചിരുന്നു. ഈ പുലിയാണ് കന്നുകാലികളെ ആക്രമിക്കുന്നതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. `````````````````` കാന്തല്ലൂരിലെ പച്ചക്കറി കർഷകർക്ക്​ 10.81 ലക്ഷം മറയൂർ: കാന്തല്ലൂരിലെ കർഷകരിൽനിന്ന്​ പച്ചക്കറി സംഭരിച്ച ഇനത്തിൽ സർക്കാർ ഏജൻസിയായ വി.എഫ്​.പി.സി.കെ 10.81 ലക്ഷം രൂപ കർഷകർക്ക്​ നൽകി. കുടിശ്ശിക വൈകിയതി​െനത്തുടർന്ന്​ മനുഷ്യാവകാശ കമീഷന്​ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്​. ഹോര്‍ട്ടികോര്‍പ് പച്ചക്കറി സംഭരിച്ച വകയില്‍ കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് മാത്രം 24 ലക്ഷം രൂപ നൽകാനുണ്ട്​. 2015 മുതല്‍ 2020 വരെയുള്ള തുകയാണ് കുടിശ്ശികയായത്. ഈ തുകയും നല്‍കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ കുടിശ്ശിക വരുത്തുന്നതിനാല്‍ കര്‍ഷകർ വീണ്ടും ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ```````` പ്രി​േൻറഴ്സ്​ അസോ. ഭാരവാഹികൾ ​െതാടുപുഴ: കേരള പ്രി​േൻറഴ്സ്​ അസോ. തൊടുപുഴ മേഖല ഭാരവാഹികൾ: ടോം ചെറിയാൻ (പ്രസി), ജോസ്​ (സെക്ര), മനിൽ തോമസ്​ (ട്രഷറർ), പോൾസൺ ജെമിനി (വൈസ്​ പ്രസി), അജേഷ് (ജോ. സെക്ര), ബിജി കോട്ടയിൽ, ബിനു വിക്ടറി, ജോമോൻ എ.എസ്, ജോസ്​ അക്ഷര (ഡയറക്ടർ ബോർഡ്​ അംഗങ്ങൾ). വാർഷിക പൊതുയോഗം ജില്ല പ്രസിഡൻറ്​ മധു തങ്കശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story