Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂലമറ്റം ദുരിതാശ്വാസ...

മൂലമറ്റം ദുരിതാശ്വാസ ക്യാമ്പ് അടച്ചു:

text_fields
bookmark_border
leadddddddddd വീട്​ പൂർണമായി തകർന്ന 17 കുടുംബങ്ങളും ക്യാമ്പ് വിട്ട് ഇറങ്ങേണ്ടിവന്നു മൂലമറ്റം: മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളിയാഴ്ച അടച്ചുപൂട്ടിയതോടെ പ്രകൃതിദുരന്തത്തിൽപെട്ടവർക്ക്​ ഇരുട്ടടിയായി. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് തിടുക്കത്തിൽ ക്യാമ്പ് അടച്ചത്. അറക്കുളം വില്ലേജിലെ 65 ഓളം കുടുംബങ്ങളിൽനിന്ന്​ 195 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഇതിൽ വീട്​ പൂർണമായി തകർന്ന 17 കുടുംബങ്ങളും ക്യാമ്പ് വിട്ട് ഇറങ്ങേണ്ടിവന്നു. ഇവർ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചു. റവന്യൂ അധികൃതരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഷ്​ടപരിഹാര തുക ലഭിക്കുന്നത​ുവരെ ക്യാമ്പ്​ തുടരാൻ ബുദ്ധിമുട്ടുണ്ടെന്നാണ്​ സർക്കാർ വൃത്തങ്ങളുടെ വാദം. ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂൾ തിങ്കളാഴ്ച മുതൽ തുറക്കേണ്ടതായും ഉണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്​ടപ്പെട്ടവർക്ക് സന്നദ്ധ സംഘടനകളും രാഷ്​ട്രീയ പ്രവർത്തകരും ചെറിയ രീതിയിൽ സഹായങ്ങൾ എത്തിച്ചുനൽകിയിരുന്നു. എങ്കിൽ തന്നെയും സർവതും നഷ്​ടപ്പെട്ടവർക്ക് സർക്കാർ സഹായം എത്രയുംവേഗം ലഭ്യമായാൽ മാത്രമേ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിക്കൂ. ലോറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ നാശനഷ്​ടങ്ങൾ സംഭവിച്ചത് അറക്കുളം പഞ്ചായത്തിന് കീഴിലെ താഴ്വാരം കോളനി, പതിപ്പള്ളി, മൂന്നുങ്കവയൽ മേഖലകളിലാണ്. താഴ്വാരം കോളനിയിൽ മാത്രം 24 വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. ഇതിൽ ഏഴോളം വീടുകൾ വാസയോഗ്യമല്ലാതായി. പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണുള്ളത്​. വീടുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു എന്നതല്ലാതെ മുറ്റത്തും മറ്റും അടിഞ്ഞുകൂടിയ വലിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്തിട്ടില്ല. ---------- tdl mltm മലവെള്ളപ്പാച്ചിലിൽ അറക്കുളം വില്ലേജിലെ വീടുകളിൽ മുറ്റത്തും മറ്റും അടിഞ്ഞുകൂടിയ വലിയ മാലിന്യക്കൂമ്പാരം നീക്കംചെയ്യാതെ കിടക്കുന്നു ------- മലവെള്ളപ്പാച്ചിലിൽ അറക്കുളത്ത്​ തകർന്ന വീടുകളിൽ ഒന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story