Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളത്ത് പട്ടികജാതി...

ദേവികുളത്ത് പട്ടികജാതി വികസന ഓഫിസറില്ല; സേവനം ലഭിക്കാതെ നാട്ടുകാർ

text_fields
bookmark_border
മൂന്നാർ, ദേവികുളം, മറയൂർ, വട്ടവട പ്രദേശങ്ങളിലെ കുടുംബങ്ങൾ ഈ ഓഫിസിനെയാണ് ആശ്രയിക്കുന്നത് മൂന്നാർ: ദേവികുളം ബ്ലോക്ക്​ പട്ടികജാതി വികസന ഓഫിസിൽ മുഴുസമയ ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ നാട്ടുകാർ വലയുന്നു. രണ്ടുമാസമായി വല്ലപ്പോഴുമാണ്​ ഓഫിസർ എത്തുന്നത്​​. അച്ചടക്ക നടപടിയെ തുടർന്നാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. പകരം ചുമതല നൽകി പീരുമേട് ഓഫിസർ ചുരുങ്ങിയ ദിവസം മാത്രമാണ് ഇവിടെ എത്തുന്നത്. മൂന്നാർ, ദേവികുളം, മറയൂർ, വട്ടവട പ്രദേശങ്ങളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ഓഫിസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, വലിയ തുക വണ്ടിക്കൂലി മുടക്കി ദേവികുളത്ത് എത്തി നിരാശരായി മടങ്ങുകയാണ് ആളുകൾ. വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വേണ്ടിവരുന്ന സർട്ടിഫിക്കറ്റിനാണ് ഏറെപ്പേരും എത്തുന്നത്. സ്​കൂൾ ആവശ്യത്തിനും ജോലിക്കും യഥാസമയം രേഖകൾ ലഭിക്കാത്തതിനാൽ പലരും വിഷമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ട രേഖകൾ കിട്ടാത്തതുകൊണ്ട് വീട് നിർമാണം നിലച്ചവരുമുണ്ട്. ​േബ്ലാക്ക് - ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി നിർവഹണത്തിലും പട്ടികജാതി വികസന ഓഫിസർ അത്യാവശ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story