Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:40 AM IST Updated On
date_range 29 Oct 2021 5:40 AM ISTമുല്ലപ്പെരിയാർ ജലം ഇടുക്കി ഉൾക്കൊള്ളും ^മന്ത്രി റോഷി
text_fieldsbookmark_border
മുല്ലപ്പെരിയാർ ജലം ഇടുക്കി ഉൾക്കൊള്ളും -മന്ത്രി റോഷി Add mullaperiyar package എസ്റ്റേറ്റ് ഗേറ്റുകൾ തുറന്നിടണം കുമളി: മുല്ലപ്പെരിയാറിൽനിന്ന് തുറന്നുവിടുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ മുതൽ ഇടുക്കിവരെ 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ എന്ന് ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാർപ്പിക്കേണ്ടവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോൾ കൈക്കൊണ്ട മുന്നൊരുക്കമെല്ലാം മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും അടിയന്തര ചികിത്സ സംവിധാനം ഒരുക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടണം. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, കുമളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story