Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:36 AM IST Updated On
date_range 29 Oct 2021 5:36 AM ISTമുല്ലപ്പെരിയാർ മൂന്ന് വർഷത്തിനുശേഷം വീണ്ടും തുറക്കുന്നു
text_fieldsbookmark_border
--------- ആശങ്ക വേണ്ട ------------------- P/2 lead package വെള്ളത്തിൻെറ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ പെരിയാറിലെ തടസ്സം നീക്കി തൊടുപുഴ: മുല്ലപ്പെരിയാർ മൂന്ന് വർഷത്തിന് ശേഷം വെള്ളിയാഴ്ച വീണ്ടും തുറക്കുേമ്പാൾ ഇടുക്കി കനത്ത ജാഗ്രതയിൽ. പഴുതടച്ച മുന്നൊരുക്കങ്ങളാണ് ഡാം തുറക്കലിന് മുന്നോടിയായി പൂർത്തിയാക്കിയത്. 2018ലെ മഹാപ്രളയവും വൻ നാശനഷ്ടവും അണക്കെട്ടുകളുടെയും മലകളുടെയും നാടായ ഇടുക്കിക്ക് ഒരുപാട് പാഠങ്ങൾ പകർന്നുനൽകി. ആ അനുഭവത്തിൻെറ വെളിച്ചത്തിലായിരുന്നു ഇത്തവണ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറക്കാനുള്ള മുൻകരുതൽ. 2018ൽ മതിയായ മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ ഇരുഡാമുകളും തുറന്നപ്പോൾ പെരിയാറിൻെറ ഇരുകരകളിലുമുള്ളവർക്ക് സകലതും നഷ്ടപ്പെട്ടു. ജനങ്ങൾ ഒരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും പറഞ്ഞു. ഇൗ മാസം 19ന് ഇടുക്കി ഡാം തുറക്കുന്നതിന് ഏറെ മുമ്പ് തന്നെ ജലവിഭവ, വൈദ്യുതി മന്ത്രിമാർ ജില്ലയിലെത്തി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിച്ചത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി. യഥാസമയം തുറക്കാൻ തീരുമാനിച്ചതിനാൽ മൂന്ന് ഷട്ടറുകൾ മാത്രം തുറന്ന് നിയന്ത്രിത അളവിലെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ എത്തിയപ്പോൾതന്നെ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക് ശേഖരിക്കുകയും അനുബന്ധ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ക്യാമ്പുകൾ സജ്ജീകരിക്കാൻ കെട്ടിടങ്ങള്‍ നേരത്തെതന്നെ കണ്ടെത്തി. ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ സജ്ജരാക്കി നിർത്തി. വെള്ളത്തിൻെറ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ പെരിയാറിലെ തടസ്സം നീക്കി. ജില്ലതലത്തിലും താലൂക്ക്, വില്ലേജ് തലങ്ങളിലും കണ്‍ട്രോള്‍ റൂമുകൾ തുറന്നു. ആളൊഴിഞ്ഞ വീടുകളില്‍ പൊലീസിൻെറ നൈറ്റ് പട്രോളിങ് ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയര്‍ ഫോഴ്സിൻെറ നാല് സംഘങ്ങൾക്ക് പുറമെ പ്രത്യേക ടാസ്‌ക് ഫോഴ്സും സജ്ജമാണ്. ------- അവസാനം തുറന്നത് പ്രളയകാലത്ത് മൂന്ന് വർഷം മുമ്പ് 2018 ആഗസ്റ്റ് 15നാണ് മുല്ലപ്പെരിയാർ അണക്കെട്ട് അവസാനമായി തുറന്നത്. അന്ന് കേരളമാകെ മഹാപ്രളയത്തിൽ മുങ്ങിനിൽക്കുകയായിരുന്നു. ഇതിനിടെ മുല്ലപ്പെരിയാർ, ചെറുതോണി ഡാമുകൾ തുറന്നത് ഇടുക്കിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി. ഇപ്പോഴും ആ ദുരന്ത നാളുകളുടെ നടുക്കം മാറാത്തവർ നിരവധി. പുലർച്ച 2.30ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിൽ എത്തിയതോടെയാണ് അധിക ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത്. വൈദ്യുതി ഉൽപാദനത്തിനും മറ്റുമായി പരമാവധി അളവായ 2300 ഘനയടി വെള്ളം അപ്പോഴും തമിഴ്നാട് എടുക്കുന്നുണ്ടായിരുന്നു. കേരളം പ്രളയക്കെടുതികളുടെ ദുരന്തമുഖത്ത് വിറച്ച് നിൽക്കേ ഷട്ടർ തുറക്കാൻ അവർ തീരുമാനിച്ചു. 13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണം ഒരടി വീതമാണ് തുറന്നത്. ഇതിലൂടെ സെക്കൻഡിൽ 4500 ക്യൂമെക്സ് വെള്ളം ഇടുക്കി ജലാശയത്തിലേക്ക് ഒഴുകി. അവിടെനിന്ന് ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബിക്കടലിൽ വെള്ളമെത്തി. ഡാം തുറന്നതോടെ വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം സംഭവിച്ചു. 176 അടി ഉയരമുള്ള അണക്കെട്ടിൽ 142 അടിവരെ ജലം സംഭരിക്കാൻ 2014ലാണ് തമിഴ്നാടിന് സുപ്രീംകോടതി അനുമതി നൽകിയത്. 2015 ഡിസംബറിൽ ജലനിരപ്പ് 141.9 അടിയിലെത്തിയ ചരിത്രമുണ്ട്. ------------- boxxxxxxxxx കൺട്രോൾ റൂം നമ്പറുകൾ ജില്ല കൺട്രോൾ റൂം (ഇടുക്കി കലക്ടറേറ്റ്): ടോൾ ഫ്രീ-1077, 04862-23311, 233130, 9383463036, 7034447100. താലൂക്ക് കൺട്രോൾ റൂം: പീരുമേട് 04869-232077, 8289921037, ഇടുക്കി 04862-235361, ഉടുമ്പഞ്ചോല 04868 232050. വില്ലേജ് കൺട്രോൾ റൂം: മഞ്ചുമല 8547612910, പെരിയാർ 8547612909, ഉപ്പുതറ 8547612906, കുമളി 8547612911, അയ്യപ്പൻകോവിൽ 8547613217, ആനവിലാസം 8547613223, കാഞ്ചിയാർ 8547618453, ഏലപ്പാറ 8547612905. -------- 1036 പേരെ മാറ്റിപ്പാർപ്പിച്ചു മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് വരെ മാറ്റിപ്പാർപ്പിച്ചത് 339 കുടുംബങ്ങളിലെ 1036 പേരെ. ഇവരിൽ 409 പുരുഷൻമാരും 394 സ്ത്രീകളും 237 കുട്ടികളും ഉൾപ്പെടുന്നു. വില്ലേജ് അടിസ്ഥാനത്തിൽ: ഉപ്പുതറ 121 പേർ, കാഞ്ചിയാർ 33, മഞ്ചുമല 402, ആനവിലാസം 39, ഏലപ്പാറ 46, പെരിയാർ 510. ````` TDL105 kattappana ഫോട്ടോ. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിടുന്നതിനു മുന്നോടിയായി അയ്യപ്പൻ കോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലെ പെരിയാർ തീരദേശ വാസികളെ മാറ്റിപാർപ്പിക്കുന്നു ------ TDL108 mullaperiyar മന്ത്രി റോഷി അഗസ്റ്റിൻ, കലക്ടർ ഷീബ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തേക്കടി ബോട്ട് ലാൻഡിങിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പുറപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story